|    Feb 21 Tue, 2017 11:10 am
FLASH NEWS

ഏകീകൃത സിവില്‍ കോഡ് അനുവദിക്കില്ല: കുന്നത്തൂര്‍ താലൂക്ക് മുസ്്‌ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി

Published : 4th November 2016 | Posted By: SMR

ശാസ്താംകോട്ട: ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ഇതിന് വേണ്ടിയുള്ള നീക്കങ്ങളെ ശക്തമായി ചെറുക്കുവാനും മുസ്്‌ലീം കോര്‍ഡിനേഷന്‍ കുന്നത്തൂര്‍ താലൂക്ക് കമ്മറ്റി തീരുമാനിച്ചു. മുത്വലാഖ് വിഷയത്തെ മുന്‍നിര്‍ത്തി മുസ്്‌ലിം വ്യക്തി നിയമത്തില്‍ കൈകടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവഴി ശരീഅത്തിനെ വികലമാക്കാനും വിശ്വാസത്തെ ഇല്ലായ്മ ചെയ്യാനും കഴിയും. പൊതുജനാഭിപ്രായം എന്നതിലുപരി ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം ബാധിക്കുന്ന നിയമ നിര്‍മാണങ്ങളിലേക്ക് സര്‍ക്കാര്‍ സംവിധാനം ശ്രമിച്ചാല്‍ അത് നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെ ബാധിക്കും. നാനാത്വത്തില്‍ ഏകത്വവും ഭരണഘടനയുടെ മൗലിക അവകാശം ഉറപ്പ് നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യവും അതുവഴി നഷ്ടപ്പെടുകയും ജനാധിപത്യം ദുര്‍ബലമാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മുഴുവന്‍ ജനങ്ങളും ഇതിനെതിരേ ശക്തമായി രംഗത്ത് വരണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.സര്‍ക്കാരിന്റെ ശരീഅത്ത് വിരുദ്ധ നീക്കത്തില്‍ പ്രതിഷേധിച്ച് 11ന് പ്രതിഷേധ റാലിയും സമ്മേളനവും നടത്താനും യോഗം തീരുമാനിച്ചു. ജമാഅത്ത് ഫെഡറേഷന്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, ജംഇയ്യത്തുല്‍ ഉലമ, സമസ്ത, എസ്എസ്എഫ്, ജമാഅത്ത് ഇസ്്‌ലാമി, കെഎന്‍ എം, പോപ്പുലര്‍ ഫ്രണ്ട്, എംഇ എസ്, അജ്‌വ, മെക്ക, ലജ്‌നത്തുല്‍ മുഅല്ലിമീന്‍, ജമാഅത്ത് കൗണ്‍സില്‍, കെഎംവൈഎഫ്, തര്‍ബ്ബിയത്ത് തുടങ്ങിയ സംഘടനാ പ്രതിനിധികളുടേയും താലൂക്കിലെ വിവധ മഹല്ല് ഭാരവാഹികളുടേയും ഇമാമുമാരുടേയും സംയുക്ത യോഗത്തില്‍ മുഹമ്മദ് സ്വാലിഹ് മൗലവി ചെയര്‍മാനും പോരുവഴി മുഹമ്മദ് ഹുസൈന്‍ മൗലവി, കണ്‍വീനറായും മുസ്്‌ലീം കോര്‍ഡിനേഷന്‍ കമ്മിറ്റി നിലവില്‍ വന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക