|    Apr 20 Fri, 2018 11:49 pm
FLASH NEWS

ഏകീകൃത സിവില്‍ കോഡ്് ; പ്രതികരണം തേടി ജനകീയ കൂട്ടായ്മ നാളെ തൊടുപുഴയില്‍

Published : 27th October 2016 | Posted By: SMR

തൊടുപുഴ: ഏകീകൃത സിവില്‍ കോഡ് സര്‍വേയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കി ജനകീയ കൂട്ടായ്മ. നാളെ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയിലാണ് ഏകദിന കാംപയിന്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ നിയമ കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയ ചോദ്യാവലി മലയാളത്തില്‍ പരിഭാഷപ്പെടുത്തി നഗരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ച് ജനങ്ങളുടെ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്തി ശേഖരിക്കും. യോജിക്കാനും വിയോജിക്കാനുമുള്ള ജനാധിപത്യ അവകാശം അംഗീകരിച്ചുകൊണ്ടാണ് ഈ കാംപയിന്‍. രാവിലെ ഒമ്പതു മുതല്‍ അഞ്ച് വരെയാണ് സമയം. രേഖപ്പെടുത്തി വാങ്ങുന്ന അഭിപ്രായങ്ങള്‍ സമയപരിധിക്കുള്ളില്‍ കമ്മീഷന് കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്ന്  വൈകീട്ട് അഞ്ചിനു നടക്കുന്ന പൊതുസമ്മേളനത്തില്‍ സുപ്രിംകോടതി മുന്‍ ജസ്റ്റീസ് ജസ്റ്റിസ്  കെ ടി തോമസ്, സാമൂഹിക രാഷ്ട്രീയ ചിന്തകന്‍ കെ വേണു, സീനിയര്‍ അഭിഭാഷകനും ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ്‌സംസ്ഥാന പ്രസിഡന്റുമായ അഡ്വ. എം ആര്‍ രാജേന്ദ്രന്‍ നായര്‍, അഡ്വ. ജോണ്‍ ജോസഫ് പങ്കെടുക്കും.      ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളും ആശങ്കകളും പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്വം പുലര്‍ത്തണം. വേണ്ടത്ര കൂടിയാലോചനകളും ജനാഭിപ്രായ സ്വരൂപണങ്ങളും നടത്തേണ്ടതുണ്ട്. രാജ്യത്തുണ്ടാവുന്ന നിയമം കുറ്റമറ്റതായിരിക്കാന്‍ ഇത് ആവശ്യമാണ്. അനാവശ്യ വിവാദങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആയ രാജ്യത്ത് വ്യവസ്ഥാപിത കക്ഷിരാഷ്ട്രീയക്കാര്‍ വിലകുറഞ്ഞ അഭിപ്രായം പ്രകടിപ്പിക്കുന്നത് നീതികരിക്കാന്‍ ആവില്ല. ഭരണ-പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ഉറച്ച നിലപാടുകളാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ജനകീയ കൂട്ടായ്മ നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി രക്ഷാധികാരി എന്‍ യു ജോണ്‍, ചെയര്‍മാന്‍ ശശികുമാര്‍ കിഴക്കേടം, നിയമോപദേഷ്ടാവ് അഡ്വ. ഷൈജന്‍ ജോസഫ്, ജനറല്‍ കണ്‍വീനര്‍ ജെയിംസ് കോലാനി പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss