|    Dec 14 Thu, 2017 7:59 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഏകീകൃത സിവില്‍ കോഡിനെ ശക്തമായി നേരിടുമെന്ന് യുഡിഎഫ്

Published : 18th October 2016 | Posted By: SMR

തിരുവന്തപുരം: ഏകീകൃത സിവില്‍ കോഡ് ഉപയോഗിച്ച് രാജ്യത്തെയും ജനങ്ങളേയും വര്‍ഗീയമായി വിഭജിക്കാനുള്ള ബിജെപിയുടെ ശ്രമം ശക്തമായി നേരിടുമെന്ന് യുഡിഎഫ്. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും അക്രമത്തിനുമെതിരേ ശക്തമായ പ്രചാരണവും നടത്തും. അതേസമയം, നിയമസഭ സ്തംഭിപ്പിച്ചുള്ള സമരം ഇനി തുടരേണ്ടതില്ലെന്നും വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു.
ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പങ്കുകൂടി അന്വേഷിക്കണമെന്ന ആവശ്യവും യുഡിഎഫ് യോഗം ആവര്‍ത്തിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷവേട്ട വ്യാപകമാണെന്ന് യോഗത്തില്‍ ലീഗ് അറിയിച്ചു. അവരുടെകൂടി ആവശ്യപ്രകാരമാണ് വിഷയം യുഡിഎഫ് ഗൗരവത്തോടെയെടുത്തത്. പീസ് സ്‌കൂളിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് യോഗം വിലയിരുത്തി. വി ഡി സതീശന്‍ ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം വിശദമായി യോഗത്തില്‍ വിശദീകരിച്ചു. ദേശീയഗാനം പാടാറുണ്ടെന്നും സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് എട്ടാംക്ലാസ് മുതല്‍ മാത്രമേ സിലബസുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് അനാവശ്യ വിവാദത്തിനായാണ് ഇപ്പോള്‍ ബിജെപി ഏകീകൃത സിവില്‍കോഡില്‍ ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഐഎസ് പോലുള്ള സംഘടനകളെ ഒരിക്കലും അംഗീകരിക്കില്ല. എന്നാല്‍, ഇതിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം അപലപനീയമാണ്. നിരപരാധികളെപോലും ഇതിന്റെ പേരില്‍ വേട്ടയാടുകയാണെന്നും ചെന്നിത്തല അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക