|    Sep 26 Tue, 2017 7:25 am
FLASH NEWS

ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ സിപിഎമ്മിന് മൗനം: അബ്ദുര്‍റഹ്മാന്‍ കല്ലായി

Published : 18th October 2016 | Posted By: Abbasali tf

പട്ടാമ്പി: ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ സിപിഎമ്മിന് മൗനമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ കല്ലായി. ഷാബാനു കേസില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോള്‍ അദ്വാനിയുടെയും വാജ്‌പേയിയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ഇഎംഎസ് ഏകീകൃതസിവില്‍കോഡിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇന്നും അതേ നയമാണ് സിപിഎമ്മിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന സമ്മേളന പ്രചരണാര്‍ഥം പട്ടാമ്പിയില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ അതത് സമുദായങ്ങളാണ് അഭിപ്രായം പറയേണ്ടതെന്നാണ്് ഷാബാനു കേസിന്റെ ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് പറഞ്ഞത്. കോണ്‍ഗ്രസ്സ് ഇപ്പോഴും ആ നിലപാടില്‍ തന്നെയാണ്. സിപിഎമ്മിന് അതിന് കഴിയില്ല. കൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പുകയാണ് അവരെന്നും അദ്ദേഹം പരിഹസിച്ചു. മുസ്‌ലിംയൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി എ സാജിത് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ മമ്മുണ്ണി ഹാജി,  സിഎഎംഎ കരീം, എം എ സമദ്, മരക്കാര്‍ മാരായമംഗലം, യു ഹൈദ്രോസ്, സി.കെ അബ്ദുള്ള, എന്‍ പി മരക്കാര്‍, കെ ടി എ ജബ്ബാര്‍, ബിവി മുസ്തഫ തങ്ങള്‍, മാടാല മുഹമ്മദലി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക