|    Jun 28 Wed, 2017 12:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഏകീകൃത സിവില്‍കോഡ്: ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള നീക്കം- സീതാറാം യെച്ചൂരി

Published : 8th November 2016 | Posted By: SMR

തിരുവനന്തപുരം: ഏകീകൃത സിവില്‍കോഡിന്റെ പേരില്‍ ഒരു പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്താനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നീക്കമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒക്ടോബര്‍ വിപ്ലവത്തിന്റെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് സിപിഎം സംഘടിപ്പിച്ച റെഡ് വോളന്റിയര്‍ മാര്‍ച്ചില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്വലാഖിന്റെ പേരില്‍ സ്ത്രീകളുടെ അവകാശം കവര്‍ന്നെടുക്കാനാണ് ശ്രമം. ഇതുസംബന്ധിച്ച് സിപിഎം നേരത്തേ നിലപാട് വ്യക്തമാക്കിയതാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം. എന്നാല്‍, അത് ഒരു പ്രത്യേക മതവിഭാഗത്തെ ഒറ്റപ്പെടുത്തിക്കൊണ്ടാവരുത്. വിധവകളുടെ ദുരവസ്ഥ രാജ്യത്ത് കാണാനാവും. പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍പോലും വിധവകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് ചില ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കുന്നില്ല. മുത്വലാഖ് ബിജെപിയെ സംബന്ധിച്ചിടത്തോളം മൂന്നുകാര്യങ്ങളിലാണ് നടന്നത്.
ആദ്യത്തെ ത്വലാഖ് ഡല്‍ഹി തിരഞ്ഞെടുപ്പിലായിരുന്നു. രണ്ടാമത്തേത് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കണ്ടു. മൂന്നാമത്തെ ത്വലാഖ് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കാണാനാവുമെന്നും യെച്ചൂരി മുന്നറിയിപ്പ് നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക