|    May 30 Tue, 2017 11:22 am
FLASH NEWS

ഏകീകൃത സിവില്‍കോഡ്: അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം

Published : 8th October 2016 | Posted By: mi.ptk

uniform-civil-code

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം. പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനായി നിയമ കമ്മീഷനാണ് അഭിപ്രായങ്ങള്‍ ക്ഷണിച്ചത്. ഇതിനായി പ്രത്യേക ചോദ്യാവലി പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് സാധ്യമായ മാതൃകകളും രൂപരേഖകളും കമ്മീഷന് മുമ്പാകെ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. 45 ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കണം. മതവിഭാഗങ്ങള്‍, സാമൂഹ്യ സംഘടനകള്‍, ന്യൂനപക്ഷങ്ങള്‍,സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ക്കെല്ലാം അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം.
നിയമ കമ്മീഷന്‍ പുറത്തിറക്കിയ ചോദ്യാവലി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day