|    Jan 19 Thu, 2017 7:42 am
FLASH NEWS

ഏകീകൃത ഫീസില്‍ വിട്ടുവീഴ്ചയില്ല; ഡെന്റല്‍ മാനേജ്‌മെന്റുകളും ഇടയുന്നു

Published : 25th August 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ് പ്രവേശനം അനിശ്ചിതത്വത്തിലായതിനു പിന്നാലെ ഡെന്റല്‍ കോഴ്‌സ്  പ്രവേശന നടപടികളും അവതാളത്തില്‍. മെറിറ്റ്, മാനേജ്‌മെന്റ് ഉള്‍പ്പെടെ 85 ശതമാനം സീറ്റുകളിലും ഏകീകൃത ഫീസ് ഈടാക്കാനുള്ള ധാരണയില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറിയതാണ് ഇതിനു കാരണം. എന്‍ആര്‍ഐ ഒഴികെയുള്ള 85 ശതമാനം സീറ്റുകളിലും നാലു ലക്ഷം രൂപ ഫീസ് ഈടാക്കാനായിരുന്നു ചര്‍ച്ചയിലെ  ധാരണ. എന്നാല്‍, ഇതിനെതിരേ പ്രതിപക്ഷവും എസ്എഫ്‌ഐയും രംഗത്തെത്തിയതോടെയാണ് ഫീസ് ഏകീകരണത്തില്‍ നിന്നു പിന്‍മാറാന്‍ തീരുമാനിച്ചത്.
അതേസമയം, സര്‍ക്കാര്‍ നടപടി അംഗീകരിക്കില്ലെന്ന് സ്വാശ്രയ ഡെന്റല്‍ കോളജ് മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം സംസ്ഥാന പ്രസിഡന്റ് കെ എം പരീത് അറിയിച്ചു. ഏകീകൃത ഫീസില്‍ വിട്ടുവീഴ്ചയില്ല. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഏകീകൃത ഫീസ് അംഗീകരിക്കപ്പെട്ടതാണ്. തുടര്‍തീരുമാനം തങ്ങളെ അറിയിച്ചിട്ടില്ല. നാളെ കണ്‍സോര്‍ഷ്യം യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിക്കും.
സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. കോടതിയില്‍ പോകാനും ഇപ്പോള്‍ ആലോചനയിലില്ല.  ചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണ്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവേശനപ്പരീക്ഷയിലെ (കീം) റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് മെറിറ്റ് സീറ്റുകളിലെ പ്രവേശനം. മാനേജ്‌മെന്റ് സീറ്റുകളില്‍ അഖിലേന്ത്യാ പ്രവേശനപ്പരീക്ഷയിലെ (നീറ്റ്) റാങ്കുമാണ് അടിസ്ഥാനമാക്കുന്നത്. രണ്ടും മെറിറ്റ് ലിസ്റ്റായതിനാല്‍ വ്യത്യസ്ത ഫീസ് ഈടാക്കുന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. അതിനാല്‍, ഏകീകൃത ഫീസാണ് പ്രായോഗികമെന്ന് ഡെന്റല്‍ മാനേജ്‌മെന്റുകള്‍ പറയുന്നു.
അതിനിടെ, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റും ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്നു പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക