|    Mar 27 Mon, 2017 6:13 pm
FLASH NEWS

ഏകീകൃതസിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സിപിഎം

Published : 18th October 2016 | Posted By: Navas Ali kn

talaq
ന്യൂഡല്‍ഹി: ഏകീകൃതസിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് സി.പി.എം. സിവില്‍കോഡിന്റെ ഏകീകൃത സ്വഭാവം സമത്വമുണ്ടാക്കുമെന്ന്  ഉറപ്പവരുത്തുന്നില്ലെന്നും പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ വിലയിരുത്തി. ഹിന്ദു സ്ത്രീകളുടെ വ്യക്തിനിയമം പരിഷ്‌കരിച്ചിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ വക്താവിന്റെ വാദം തെറ്റാണ്. സ്ത്രീസമത്വം കൊണ്ടുവരിക എന്നതല്ല സര്‍ക്കാറിന്റെ നീക്കമെന്ന് വ്യക്തമാക്കുന്നതാണ് ഹിന്ദു സ്ത്രീകളുടെ വ്യക്തിനിയമത്തിലെ ഇരട്ടത്താപ്പ്.
മുത്തലാഖിനെ എതിര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തെ മാത്രമാണ് ലക്ഷ്യം വെക്കുന്നത്. ഹിന്ദു സ്ത്രീകളും വ്യക്തിനിയമത്തിന്റെ ദുരിതമനുഭവിക്കുന്നുണ്ട്. നിലവില്‍ ദത്തെടുക്കല്‍, സ്വത്തവകാശം, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം എന്നിവയില്‍ ഹിന്ദു സ്ത്രീകള്‍ക്ക് വിവേചനമുണ്ടെന്നും പി.ബി അഭിപ്രായപ്പെട്ടു.
ഏകപക്ഷീയവും കാലതാമസവുമില്ലാതെ നടത്തുന്ന മുത്തലാഖ് റദ്ദാക്കണമെന്ന മുസ്‌ലിം സ്ത്രീകളുടെ ആവശ്യത്തെ പിന്തുണക്കുന്നതായും സി.പി.എം. അറിയിച്ചു. ഏകപക്ഷീയമായ മുത്തലാഖ് ഇസ്‌ലാമിക രാജ്യങ്ങളില്‍ പോലും അനുവദനീയമല്ല. മുത്തലാഖ് റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കുന്നത് ഇരയായ സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കും. അതേസമയം, ഭൂരിപക്ഷ സമുദായങ്ങളുടേത് ഉള്‍പ്പെടെ മുഴുവന്‍ വ്യക്തിനിയമങ്ങളിലും പരിഷ്‌കരണം ആവശ്യമാണെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day