|    Jun 21 Thu, 2018 1:51 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഏകാധിപത്യ വാദത്തിനെതിരേ മാര്‍പാപ്പ

Published : 23rd January 2017 | Posted By: fsq

 

റോം: ജനാധിപത്യത്തില്‍ ഉയര്‍ന്നുവരുന്ന ഏകാധിപത്യ പ്രവണതകള്‍ക്കെതിരേ താക്കീതുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്പാനിഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് പോപ് നിലപാട് വ്യക്തമാക്കിയത്. വിദേശികളെ പുറത്തുനിര്‍ത്തുന്നതിന് മതില്‍ പണിയുന്ന പുതിയ പ്രവണതകളെയും പോപ് വിമര്‍ശിച്ചു. യൂറോപ്പിലും അമേരിക്കയിലും വര്‍ധിച്ചുവരുന്ന ഏകാധിപത്യ പ്രവണതകളില്‍ ആശങ്കയുണ്ടെന്നും യൂറോപ്പിലെ ഏകാധിപത്യത്തിന്റെ എറ്റവും വലിയ ഉദാഹരണം ഹിറ്റ്‌ലറുടേതാണെന്നും പോപ് പറഞ്ഞു. ജര്‍മനിയെ തകര്‍ച്ചയില്‍നിന്നു കരകയറ്റാമെന്ന വാഗ്ദാനം നല്‍കിയാണ് ഹിറ്റ്‌ലര്‍ അധികാരത്തിലേറിയത്. അദ്ദേഹം ഒരിക്കലും അധികാരം പിടിച്ചെടുത്തില്ല. ജനങ്ങളാണ് അദ്ദേഹത്തെ അധികാരത്തിലേറ്റിയത്. എന്നാല്‍, പിന്നീട് ആ ജനങ്ങളെതന്നെ അദ്ദേഹം നശിപ്പിച്ചു. പോപ് പറഞ്ഞു. ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേറ്റയുടനെയാണ് പോപിന്റെ പ്രസ്താവന.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss