|    Nov 25 Sat, 2017 11:11 am
FLASH NEWS
Home   >  Editpage  >  Second edit  >  

ഏകാകികളുടെ ലോകം

Published : 9th August 2017 | Posted By: fsq

 

ഇന്ത്യന്‍ സമൂഹത്തില്‍ ഏകാന്തത ഒരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുകയാണോ?രാജ്യത്തെ ജനസംഖ്യയില്‍ 7.6 ശതമാനവും വൃദ്ധരാണെന്നും അവരില്‍ തന്നെ അധികവും സ്ത്രീകളാണെന്നും ഈയിടെ ഇന്ത്യന്‍ ജേണല്‍ ഓഫ് സൈക്യാട്രി ചൂണ്ടിക്കാണിച്ചിരുന്നു. ഇവരില്‍ ബന്ധുക്കള്‍ ഉള്ളവരുണ്ട്; ബന്ധുക്കള്‍ ഉണ്ടായിട്ടും ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരുണ്ട്. തീര്‍ത്തും ഏകാകികളായി ജീവിക്കുന്നവരുണ്ട്. ഇത് ഇന്ത്യയെ മാത്രം സംബന്ധിച്ച പ്രശ്‌നമല്ല. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പൊണ്ണത്തടിപോലെത്തന്നെ ഇതുണ്ടാക്കുന്ന പൊതുജനാരോഗ്യപ്രശ്‌നങ്ങള്‍ വലുതാണ്. ആയുര്‍ദൈര്‍ഘ്യം കുറയാനാണ് ഇതു സഹായിക്കുകയെന്ന് ആരോഗ്യസൂചികകള്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ 42.6 ദശലക്ഷം പേര്‍ കടുത്ത ഏകാന്തത അനുഭവിക്കുന്നവരാണെന്നാണു മറ്റൊരു പഠനത്തില്‍ വിലയിരുത്തുന്നത്. ജനസംഖ്യയുടെ നാലിലൊരുഭാഗം ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരാണ്. അവരുടെ പകുതിയിലേറെ അവിവാഹിതരാണത്രേ. വിവാഹനിരക്ക് കുറയുന്നതുകൊണ്ടുതന്നെ ജനനനിരക്കും ഗണ്യമായി കുറയുന്നു. വ്യക്തികളുടെ രോഗാതുരതയെ അവരുടെ സാമൂഹികബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്താന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും റിട്ടയര്‍ ചെയ്യുന്നതിനു മുമ്പു തന്നെ ഭാവിജീവിതം ശരിയായ രീതിയില്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും സാമൂഹിക നിരീക്ഷകന്‍മാര്‍ അഭിപ്രായപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക