|    Jan 19 Thu, 2017 3:48 am
FLASH NEWS

ഏകസിവില്‍ കോഡ് സൗഹാര്‍ദ്ദം തകര്‍ക്കും: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി

Published : 17th October 2016 | Posted By: Abbasali tf

കൊല്ലം: ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കം മതേതര ഇന്ത്യയിലെ ഐക്യവും മാനവിക സൗഹാര്‍ദ്ദവും തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും ഏകസിവില്‍കോഡിലൂടെ മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അഭിപ്രായപ്പെട്ടു. ജമാഅത്ത് ഫെഡറേഷന്‍ ഭാരവാഹികളുടെയും മഹല്ല് ജമാഅത്ത് പ്രസിഡന്റ്, സെക്രട്ടറി, ഇമാമുമാര്‍ എന്നിവരുടെ സംയുക്ത വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരുപറഞ്ഞ്‌കൊണ്ട് മുസ്്‌ലിം സ്ഥാപനങ്ങളെയും സംഘടനകളെയും തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.ജമാഅത്ത് ഫെഡറേഷന്റെ കൊല്ലം താലൂക്കിന്റെ പുതിയ ഭാരവാഹികളായി ഹാജി അബ്ദുല്‍ അസീസ് അസീസിയാ(പ്രസിഡന്റ്), മേക്കോണ്‍ അബ്ദുല്‍ അസീസ്(വര്‍ക്കിങ് പ്രസിഡന്റ്) അബ്ദുല്‍കലാം സിയാറത്തുംമൂട്, ഹാജി വൈ എം ഹനീഫാ മൗലവി, താജുദ്ദീന്‍ പുനുക്കന്നൂര്‍,ഷെരീഫ് പരവൂര്‍, മുഹമ്മദ് റാഫി പോളയത്തോട്(വൈസ് പ്രസിഡന്റുമാര്‍), നാസിറുദ്ദീന്‍ കുഴിവേലില്‍(ജനറല്‍ സെക്രട്ടറി), ഷാജഹാന്‍ മീനാട്, താഹാ ബാഖവി മുതിരപ്പറമ്പ്, മുഹമ്മദ് റാഫി മൗലവി സിയാറത്തുംമൂട്, വൈ ഉമറുദ്ദീന്‍ കരുവ, ജെ മുഹമ്മദ് അസ്്‌ലം കണ്ടച്ചിറ( സെക്രട്ടറിമാര്‍),മൈലക്കാട് ഷാ( ഖജാഞ്ചി), ഡോ:ആലിംനിസാര്‍(കൊല്ലം സിറ്റി പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. കെ പി മുഹമ്മദ് വരണാധികാരിയായിരുന്നു. ടി നൂറുദ്ദീന്‍ വൈദ്യര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എ സമദ്, എ യൂനുസ് കുഞ്ഞ്, എ കെ ഉമര്‍ മൗലവി, ആസാദ് റഹീം, കണ്ണനല്ലൂര്‍ നിസാം സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക