|    Feb 26 Mon, 2018 5:03 am
FLASH NEWS

ഏകസിവില്‍ കോഡ് വിരുദ്ധ റാലി ചരിത്ര സംഭവമാവും: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി

Published : 21st January 2017 | Posted By: fsq

 

കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ വജ്ജ്രജൂബിലി സമാപനത്തോടനുബന്ധിച്ച് 25ന് കൊല്ലത്ത് നടക്കുന്ന ഏകസിവില്‍കോഡ് വിരുദ്ധ റാലി ചരിത്രസംഭവമാകുമെന്ന് കേരള മുസ്്‌ലീം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അഭിപ്രായപ്പെട്ടു. വജ്ജ്രജൂബിലി സന്ദേശ ജാഥയുടെ സമാപനത്തിന്റെ ഭാഗമായി കൊല്ലം പള്ളിമുക്കില്‍ നടന്ന വിളംബരസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകസിവില്‍കോഡ് രാജ്യത്ത് മുസ്്‌ലീംകള്‍ക്കു മാത്രമല്ല ഭൂരിഭാഗം ജനവിഭാഗങ്ങള്‍ക്കും അസ്വീകാര്യമാണ്. ഭരണഘടനാദത്തമായ മൗലികാവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും ഹനിക്കാനുള്ള നീക്കം എല്ലാവിഭാഗം ജനങ്ങളെയും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെപി അബൂബക്കര്‍ ഹസ്രത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജാഥക്യാപ്റ്റന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി വജ്ജ്രജൂബിലി സന്ദേശവും കാരാളി ഇകെ സുലൈമാന്‍ ദാരിമി മുഖ്യപ്രഭാഷണവും പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി ആമുഖ പ്രഭാഷണവും നടത്തി.എ യൂനുസ്‌കുഞ്ഞ് എക്‌സ് എംഎല്‍എ, അഡ്വ കെപി മുഹമ്മദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, അഡ്വ. ആസാദ് റഹീം, അബ്ദുല്‍ ഹക്കീം മൗലവി പുലിപ്പാറ, സിദ്ദീഖ് മന്നാനി, അബ്ദുറഹ്മാന്‍ പള്ളിമുക്ക്, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss