|    Dec 16 Sat, 2017 10:30 pm
FLASH NEWS

ഏകസിവില്‍ കോഡ് മനുവാദം പ്രതിഷ്ഠിക്കാന്‍: പഞ്ചായത്ത് പദയാത്ര സംഘടിപ്പിച്ചു

Published : 1st December 2016 | Posted By: SMR

പെരുമ്പാവൂര്‍: രാജ്യത്ത് ഏകസിവില്‍കോഡ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഗൂഡശ്രമങ്ങള്‍ മനുവാദം പ്രതിഷ്ഠിക്കാനാണെന്ന് എസ്ഡിപിഐ കുവപ്പടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര അഭിപ്രായപ്പെട്ടു. ജാതിയും മതവും നോക്കി യുഎപിഎ പുലര്‍ത്തുന്ന കേരളസര്‍ക്കാര്‍ മതേതരമാവുക എന്ന പ്രമേയമുയര്‍ത്തി രാവിലെ 9ന് പട്ടാല്‍ ജങ്ഷനില്‍ എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയംഗം നിഷാദ് വള്ളൂരാന്‍ ജാഥാക്യാപ്റ്റനും പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റു മായ എ എ അക്ബറിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് കാവുംപുറം, ലക്ഷംവീട് കോളനി, തൊടാപ്പറമ്പ്, പിഷാരിക്കല്‍ ചുറ്റി കിഴക്കേ ഐമുറി കവലയില്‍ സമാപിച്ചു. സമാപനപൊതുസമ്മേളനം എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ കൂവ്വപ്പടി പഞ്ചായത്ത് ട്രഷറര്‍ അലി കോന്നംകുടി അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി പ്രഫ. എന്‍ എ അനസ് ചടങ്ങില്‍ വിഷയം അവതരിപ്പിച്ചു. ജാഥാ ക്യാപ്റ്റന്‍ എ എ അക്ബര്‍, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ബാബു വേങ്ങൂര്‍, പെരുമ്പാവൂര്‍ മുനിസിപ്പല്‍ കമ്മിറ്റി അംഗം കബീര്‍ പാറപ്പുറം, ജാഥാ വൈസ് ക്യാപ്റ്റന്‍ വി ആര്‍ വിജയകുമാര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss