|    Feb 27 Mon, 2017 2:48 pm
FLASH NEWS

ഏകസിവില്‍ കോഡ് മതേതരത്വം തകര്‍ക്കും: കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി

Published : 11th January 2017 | Posted By: fsq

 

തൊടുപുഴ: ഇന്ത്യയില്‍ ഏകസിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കം മതേതരത്വത്തെ തകര്‍ക്കുമെന്നും വര്‍ഗ്ഗീയത വളര്‍ത്തുമെന്നും കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി .ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി വിളംബര ജാഥക്ക് തൊടുപുഴ കുമ്മങ്കല്ലില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി വാഹനങ്ങളുടെയും നൂറുകണക്കിന് പ്രവര്‍ത്തകരുടെയും അകമ്പടിയോടെ തഖ്ബീര്‍ ധ്വനികള്‍ മുഴക്കി തൊടുപുഴ ടൗണില്‍ നിന്നും വിളംബര യാത്രാ നായകരെ ആനയിച്ചു. സ്വീകരണ സമ്മേളനത്തില്‍ എംഐ എം ഇല്യാസ് മൗലവി അല്‍ഹാദി അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജന. കണ്‍വീനര്‍ ടി എന്‍ മുഹമ്മദ് ഷഹീര്‍ മൗലവി ആമുഖ പ്രഭാഷണം നടത്തി. സുലൈമാന്‍ മൗലവി ദാരിമി മുഖ്യപ്രഭാഷണം നടത്തി. വിളംബര ജാഥാ നായകന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, പാങ്ങോട് എ. ഖമറുദ്ദീന്‍ മൗലവി, ഹാഫിസ് പി പി ഇസഹാഖ് മൗലവി, പി എ സെയ്തുമുഹമ്മദ് മൗലവി അല്‍ ഖാസിമി, സി. എ. മൂസ മൗലവി, പി എ അസീസ് ഹാജി, വി എച്ച് അലിയാര്‍ മൗലവി, ഹുസൈന്‍ മൗലവി, സുബൈര്‍ മൗലവി, നാസര്‍ മൗലവി, കെ എം വൈ എഫ് ജില്ലാ ജന. സെക്രട്ടറി കെ.എച്ച്. ജാഫര്‍, എം എ കരിം ആശംസകളര്‍പ്പിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി ഉലമ വജ്രജൂബിലി സമ്മേളന ഫണ്ട് പി എ സെയ്തുമുഹമ്മദ് മൗലവി അല്‍ ഖാസിമി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയെ ഏല്‍പ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day