|    Oct 19 Thu, 2017 1:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഏകസിവില്‍ കോഡ് നീക്കം: പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കണം: കെ എം ഷരീഫ്

Published : 18th October 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന് തടയിടാനുള്ള ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോ ര്‍ഡിന്റെ ശ്രമങ്ങളെ രാജ്യത്തെ മുഴുവന്‍ മുസ്‌ലിം സംഘടനകളും മതേതര ചേരിയിലുള്ളവരും പിന്തുണയ്ക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ കെ എം ഷരീഫ്. ഏക സിവില്‍കോഡ്, മുത്വലാഖ് വിഷയത്തില്‍ ഇന്ത്യന്‍ നിയമ കമ്മീഷന്‍ പ്രഖ്യാപിച്ച അഭിപ്രായ സര്‍വേ ബഹിഷ്‌കരിക്കാനുള്ള പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ തീരുമാനത്തെ പോപുലര്‍ ഫ്രണ്ട് പൂര്‍ണമായും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാമിക നിയമങ്ങള്‍ പരിരക്ഷിക്കണമെന്നും ഏക സിവി ല്‍കോഡ് നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പേഴ്‌സനല്‍ ലോ ബോര്‍ഡ് നടത്തുന്ന ഒപ്പുശേഖരണ കാംപയിന്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. നിയമ കമ്മീഷന്‍ സര്‍വേ ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്ത ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ചില കേന്ദ്ര മന്ത്രിമാരും ഭരണകക്ഷി നേതാക്കുളും നടത്തിയ പ്രതികരണങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍  കൂടുത ല്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിമാരുടെയും നേതാക്കളുടെയും പ്രസ്താവനകളില്‍ അടങ്ങിയിട്ടുള്ള ഭീഷണിയുടെ ശൈലി ഒരു ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നു കെ എം ഷരീഫ് പറഞ്ഞു.
‘മുത്വലാഖ്: കേന്ദ്രനിലപാട് ലിംഗനീതി, തുല്യത, മാന്യത എന്നിവയുടെ അടിസ്ഥാനത്തില്‍’

ന്യൂഡല്‍ഹി: മുത്വലാഖ് വിഷയത്തില്‍ കേന്ദ്രനിലപാട് ലിംഗനീതി, തുല്യത, മാന്യത എന്നിവയുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത് ഭരണഘടനയുടെ അടിസ്ഥാന ഘടകമാണ്. ഇക്കാര്യത്തില്‍ പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത്തരം ദുരാചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് മതവിശ്വാസ സ്വാതന്ത്ര്യമായി പരിഗണിക്കാനാവില്ല.
ഏക സിവില്‍കോഡ് വിഷയത്തില്‍ നിയമ കമ്മീഷന്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം സ്വീകരിക്കുന്നത് മറ്റൊരു വിഷയമാണ്. മുസ്‌ലിം സമൂദായത്തില്‍നിന്ന് തന്നെയുള്ള മുത്വലാഖിന്റെ ഇരകളാണ് ഇതിനെതിരേ സുപ്രിംകോടതിയെ സമീപിച്ചത്. ഇതിന് കോടതി കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടു. ആലോചനാ വിശാലതയോടെയുള്ള നിലാപാടാണ് കേന്ദ്രം ഇക്കാര്യത്തില്‍ സ്വീകരിച്ചത്.
ഏക സിവില്‍കോഡ് വിഷയത്തില്‍ നിയമകമ്മീഷന്റെ റിപോര്‍ട്ട് വന്ന ശേഷം മാത്രമേ സര്‍ക്കാര്‍ തങ്ങളുടെ അഭിപ്രായം പറയുകയുള്ളു. ഇതിനെ ഒരു വിഭാഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുന്നത് ശരിയല്ല.  ഹിന്ദു വ്യക്തിനിയമം ഇപ്പോള്‍ കാണുന്ന അവസ്ഥയിലേക്ക് പരിഷ്‌കരിച്ച് കൊണ്ടുവന്നതാണെന്ന് രവിശങ്കര്‍ പ്രസാദ്  കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക