|    Sep 24 Mon, 2018 12:53 pm

ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ല: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി

Published : 11th January 2017 | Posted By: fsq

 

ഈരാറ്റുപേട്ട: ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം തകര്‍ക്കുന്ന ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ദക്ഷിണ കേരളാ ജംഇയ്യത്തൂര്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി. ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ വജ്ര ജൂബിലി സമാപന സമ്മേളന സന്ദേശ യാത്രയ്ക്ക് ഈരാറ്റുപേട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനവും ശരീഅത്ത് സംയുക്ത റാലിയും ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരീഅത്ത് ഖുര്‍ആനില്‍ അധിഷ്ഠിതമാണെന്നും ജീവന്‍ കൊടുത്തും ശരീഅത്ത് സംരക്ഷിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഏകസിവില്‍ കോഡ് വാദവുമായി രംഗത്ത് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി ഇ മുഹമ്മദ് സക്കീര്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, ഈസല്‍ ഖാസിമി, വി എച്ച് അലിയാര്‍ മൗലവി, തൗഫീഖ് മൗലവി, മുഹമ്മദ് നദീര്‍ മൗലവി, കെ എച്ച് ഇസ്മായില്‍ മൗലവി, വി പി സുബൈര്‍ മൗലവി, ടി എം ഇബ്രാഹിം കുട്ടി മൗലവി, കെ ഇ പരീത് പോഷക സംഘടന ഭാരവാഹികള്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss