|    Jan 22 Sun, 2017 5:52 pm
FLASH NEWS

ഏകസിവില്‍ കോഡ് നടപ്പാക്കരുത്: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

Published : 13th October 2016 | Posted By: Abbasali tf

കായംകുളം: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി കെ ജലാലുദ്ദീന്‍ മൗലവി. കായംകുളം നൂറുല്‍ ഇസ്‌ലാം മദ്്‌റസാ ഹാളില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തെക്കന്‍ മേഖലാ നേതൃയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. മുസ്‌ലിം വ്യക്തി നിയമം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ എതിര്‍ക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല സമ്മേളനം നവം. എട്ടിന് കായംകുളത്ത് നടത്താനും യോഗം തീരുമാനിച്ചു. വികസ്വരതയുടെ കര്‍മശാസ്ത്രം, ഏകസിവില്‍കോഡും ഇന്ത്യന്‍ ന്യൂനപക്ഷങ്ങളും എന്ന വിഷയങ്ങളില്‍ സെമിനാര്‍, ഇസ്‌ലാം മാനവികതയുടെ സന്ദേശം എന്ന പ്രമേയത്തില്‍ പൊതുസമ്മേളനം എന്നിവയും ഇതോടൊപ്പം നടക്കും. എ സ്വാലിഹ് മൗലവി അധ്യക്ഷത വഹിച്ചു. കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, അബ്ദുല്ല മൗലവി, എ ആര്‍ താജുദ്ദീന്‍ മൗലവി, ഇഖ്ബാല്‍ മൗലവി മാന്നാര്‍, ഹാമിദ്ഖാന്‍ ബാഖവി, കെ പി ഹുസൈന്‍ മൗലവി, മഹ്മൂദ് മൗലവി, എസ് കെ നസീര്‍, പൂക്കുഞ്ഞ് കോട്ടപ്പുറം, എസ് മുജീബ് റഹ്മാന്‍, കബീര്‍ മുസ്്‌ല്യാര്‍, റ്റി എം ഹനീഫ മൗലവി, ഇ അബ്ദുല്‍കബീര്‍ പ്രസംഗിച്ചു.ആലപ്പുഴ: ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ്‌വൈഎസ് സൗത്ത് സോണ്‍ മേഖലയുടെ കണ്‍വന്‍ഷന്‍ മീറാസുല്‍ അമ്പിയാ മദ്‌റസയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി എ ഷിഹാബുദ്ദീന്‍ മുസ്്‌ല്യാര്‍ അധ്യക്ഷതവഹിച്ചു.  പുതിയ പ്രസിഡന്റായി അബ്ദുസ്സമദ് മുസ്്‌ല്യാര്‍  അബ്ബാസ് മസ്ജിദ് തിരഞ്ഞെടുത്തു. യോഗത്തില്‍ ശുഹൈബ്, അബ്ദുര്‍റഹ്്മാന്‍ ഹാജി, സിറാജുദ്ദീന്‍ അഷ്‌റഫ്, സൈനുദ്ദീന്‍ സാര്‍, ഇഎന്‍എസ് നവാസ്, ശാഫി റഹ്്മത്തുല്ല സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക