|    Mar 27 Mon, 2017 6:04 am
FLASH NEWS

ഏകസിവില്‍ കോഡ്: ജമാഅത്ത് ഫെഡറേഷന്‍ പാര്‍ലമെന്റ് മാര്‍ച്ച് 12ന്

Published : 25th July 2016 | Posted By: SMR

കൊല്ലം: ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിത്തറ ഇളക്കുന്ന ഏകസിവില്‍ കോഡിനെതിരേ പാര്‍ലമെന്റ് മാര്‍ച്ച് നടത്താന്‍ കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. നടപ്പ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന ആഗസ്ത് 12ന് മുമ്പ് മാര്‍ച്ച് നടത്തും.
പാര്‍ലമെന്റ് മാര്‍ച്ചിനോടനുബന്ധിച്ച് ഏകസിവില്‍ കോഡിന്റെ അപകടവശങ്ങള്‍ വിശദീകരിച്ച് പ്രധാനമന്ത്രിക്ക് ജമാഅത്ത് ഫെഡറേഷന്‍ മെമ്മോറാണ്ടം നല്‍കി ചര്‍ച്ച നടത്തും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
കൊല്ലത്തു ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക