|    Sep 21 Fri, 2018 3:06 pm
FLASH NEWS

ഏകസിവില്‍കോഡ് നീക്കത്തില്‍ നിന്ന് ഭരണകൂടം പിന്‍മാറണം: എ നജീബ് മൗലവി

Published : 24th January 2017 | Posted By: fsq

 

നാദാപുരം: ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്ന ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമത്തില്‍ നിന്ന് ഭരണകൂടം പിന്‍മാറണമെന്ന് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എ നജീബ് മൗലവി പ്രസ്താവിച്ചു. മുജീബ് വഹബിയുടെ വിജ്ഞാന വസന്തം പ്രഭാഷണ പരമ്പരയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശരീഅത്തിനെക്കുറിച്ച് ഒന്നും പഠിക്കാതെയാണ് പ്രധാനമന്ത്രിയടക്കം മുത്വലാഖിനെകുറിച്ചും മറ്റും സംസാരിക്കുന്നത്. വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കുന്നത് രാജ്യത്തിനു ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. കെ കെ കുഞ്ഞാലി മുസ്്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. ഹസന്‍ സഖാഫ് തങ്ങള്‍, വി സി കെ തങ്ങള്‍, എം എച്ച് വള്ളുവങ്ങാട്, മുജീബ് വഹബി, മുഹമ്മദ് കോയ ബാഖവി, ഉവൈസ് മൗലവി, റഷീദ് കല്ലാച്ചി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss