|    Apr 25 Tue, 2017 4:20 am
FLASH NEWS

ഏകസിവില്‍കോഡ്: എസ്ഡിപിഐ പദയാത്ര നടത്തി

Published : 24th November 2016 | Posted By: SMR

പെരുമ്പാവൂര്‍: ഏക സിവില്‍കോഡ് മനുവാദം പ്രതിഷ്ടിക്കാന്‍, സംസ്ഥാന സര്‍ക്കാര്‍ മതേതരമാവുക എന്നീ സന്ദേശങ്ങളുയര്‍ത്തി എസ്ഡിപിഐ വെങ്ങോല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. വെങ്ങോലയില്‍നിന്നാരംഭിച്ച പദയാത്ര ജാഥാ ക്യാപ്റ്റന്‍ നിഷാദ് വള്ളൂരാന് പതാക കൈമാറി ബാബു വേങ്ങൂര്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വി കെ ഷൗക്കത്തലി, എന്‍ എ അനസ്, അജ്മല്‍ കെ മുജീബ്, റഷീദ് കണ്ടന്തറ, യൂസഫ് ചാമക്കാടി, സനി വെങ്ങോല സംസാരി—ച്ചു. എസ്ഡിപിഐ പ്രചാരണ കാംപയിന്റെ ഭാഗമായി ജാഥാ ക്യാപ്റ്റന്‍ ഷിഹാബ് വല്ലം നയിക്കുന്ന പെരുമ്പാവൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ പദയാത്ര ഇന്ന് നടക്കും. മണ്ഡലം ട്രഷറര്‍ അഷറഫ് തോലന്‍കുഴി ഉദ്ഘാടനംചെയ്യും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം അനീഷ് മട്ടാഞ്ചേരി, വൈസ് ക്യാപ്റ്റന്‍ ഷാനവാസ് കാഞ്ഞിരക്കാട് സംസാരിക്കും. കളമശ്ശേരി: കേരള സര്‍ക്കാര്‍ മതേതരമാവുക, ഏകസിവില്‍കോഡ് മനുവാദത്തെ സൃഷ്ടിക്കാന്‍ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കളമശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. മതവും ജാതിയും നോക്കി യുഎപിഎ, രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാന്‍ നിഗൂഢശ്രമം, മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരായ വര്‍ഗീയ നീക്കം, ഏകസിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ എന്നീകാര്യങ്ങള്‍ വിശദീകരിച്ചായിരുന്നു പദയാത്ര നടത്തിയത്. കളമശ്ശേരി മുനിസിപ്പല്‍ പ്രസിഡന്റ് പി പി ഷിഹാബ് നയിച്ച പ്രചാരണജാഥ രാവിലെ കങ്ങരപ്പടിയില്‍ മണ്ഡലം പ്രസിഡന്റ് ഷാനവാസ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. കളമശ്ശേരി നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തി വൈകീട്ട് മുട്ടാറില്‍ സമാപിച്ചു. സെക്രട്ടറി റഫീഖ് നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന സമാപനസമ്മേളനം എസ്ഡിപിഐ സംസ്ഥാനസെക്രട്ടറി ഉസ്മാന്‍ പെരിമ്പിലാവ് ഉദ്ഘാടനം ചെയ്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day