|    Jun 25 Sun, 2017 3:57 pm
FLASH NEWS

ഏകസിവില്‍കോഡ്: എസ്ഡിപിഐ പദയാത്ര സംഘടിപ്പിച്ചു

Published : 26th November 2016 | Posted By: SMR

കിഴക്കമ്പലം: ഏകസിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍, കേരള സര്‍ക്കാര്‍ മതേതരമാവുക എന്ന പ്രമേയത്തില്‍ എസ്ഡിപിഐ കിഴക്കമ്പലം പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. രാവിലെ ചേലക്കുളം തൈക്കാവ് കവലയില്‍ കുന്നത്തുനാട് മണ്ഡലം സെക്രട്ടറി അഷറഫ് കാവുങ്ങപറമ്പ് എസ്ഡിപിഐ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് പി എം അബ്ദുറഹ്മാന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങള്‍ ചുറ്റി ചേലക്കുളം പള്ളി കവലയില്‍ സമാപിച്ചു. ആലങ്ങാട്: എസ്ഡിപിഐ കടുങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു. കുഞ്ഞുണ്ണിക്കരയില്‍വച്ച് മണ്ഡലം ജോ. സെക്രട്ടറി സലാഹുദ്ദീന്‍ വെളിയത്തുനാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി മുപ്പത്തടം പഞ്ചായത്ത് ജങ്ഷനില്‍ സമാപിച്ചു. സമാപനസമ്മേളനത്തില്‍ ഷെമീര്‍ മാഞ്ഞാലി, മനാഫ് ഓടക്കാലി എന്നിവര്‍ സംസാരിച്ചു. പുതിയതായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന ശശിധരന്‍ കുഞ്ഞുണ്ണിക്കരക്ക് സദസ്സില്‍ എസ്ഡിപിഐ മെംബര്‍ഷിപ്പ് നല്‍കി. എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ കരീം ക്യാപ്റ്റനായ പദയാത്രയില്‍ സെക്രട്ടറി സിയാദ് ഉളിയന്നൂര്‍, റഷീദ് കുഞ്ഞുണ്ണിക്കര, സിയാദ് പാലറ, ഫൈസല്‍ പോട്ട, അബ്ദുല്‍ സലാം നേതൃത്വം നല്‍കി. മരട്: എസ്ഡിപിഐ നെട്ടൂര്‍, കുമ്പളം മേഖല കമ്മിറ്റികള്‍ സംയുക്തമായി പദയാത്ര സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 9ന് കുമ്പളം തെക്കേ അറ്റത്തുനിന്ന് കുമ്പളം മേഖല പ്രസിഡന്റ് എം എം അയൂബ് നയിച്ച പദയാത്ര കുമ്പളം സ്‌കൂള്‍പടിക്കുസമീപം ഉച്ചക്ക് 12.30ന് സമാപിച്ചു. തൃപ്പൂണിത്തുറ മണ്ഡലം വൈസ് പ്രസിഡന്റ് സമീര്‍ സി ഷാഹുല്‍ പതാക കൈമാറി. ഉച്ചക്ക് 2.30ന് നെട്ടൂര്‍ പഴയമാര്‍ക്കറ്റില്‍ നിന്നാരംഭിച്ച നെട്ടൂര്‍ മേഖലാ പ്രസിഡന്റ് ടി എ അലി നയിച്ച പദയാത്ര വൈകീട്ട് നാലോടെ നെട്ടൂര്‍ താനപ്പറമ്പ് ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം അനീഷ് മട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റിയംഗം നഹാസ് ആബിദീന്‍, ടി എ അലി, നിയാസ് മുഹമ്മദാലി സംസാരിച്ചു. കോതമംഗലം: എസ്ഡിപിഐ പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. രാവിലെ 8.30ന് പൈമറ്റം കവലയില്‍വച്ച് എസ്ഡിപിഐ കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് അലി പല്ലാരിമംഗലം ജാഥാ ക്യാപ്റ്റന്‍ ഇബ്രാഹീം കെ എമ്മിന്പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ജാഥ മണിക്കിണര്‍, കൂറ്റംവേലി, കൂവള്ളുര്‍, പഞ്ചായത്ത് കവല, പല്ലാരിമംഗലം, മാവുടി, തെക്കേകവല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് 6.30ന് അടിവാട് കവലയില്‍ സമാപിച്ചു. വിവിധ സ്വീകരണ സ്ഥലങളില്‍ മൂസാ ടി എം, അലി പി എം, അനസ്, അബ്ദുറഹ്്മാന്‍, അഷ്‌റഫ്, ജലീല്‍, സിദ്ദീഖ്, സംസാരിച്ചു. വൈകീട്ട് അടിവാട് കവലയില്‍ നടന്ന സമാപന സമ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇബ്രാഹിം കെ എം, ഷിഹാബ് പടന്ന സംസാരിച്ചു. കോതമംഗലം: എസ്ഡിപിഐ പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. രാവിലെ 8.30ന് പൈമറ്റം കവലയില്‍വച്ച് എസ്ഡിപിഐ കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് അലി പല്ലാരിമംഗലം ജാഥാ ക്യാപ്റ്റന്‍ ഇബ്രാഹീം കെ എമ്മിന്പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ജാഥ മണിക്കിണര്‍, കൂറ്റംവേലി, കൂവള്ളുര്‍, പഞ്ചായത്ത് കവല, പല്ലാരിമംഗലം, മാവുടി, തെക്കേകവല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് 6.30ന് അടിവാട് കവലയില്‍ സമാപിച്ചു. വിവിധ സ്വീകരണ സ്ഥലങളില്‍ മൂസാ ടി എം, അലി പി എം, അനസ്, അബ്ദുറഹ്്മാന്‍, അഷ്‌റഫ്, ജലീല്‍, സിദ്ദീഖ്, സംസാരിച്ചു. വൈകീട്ട് അടിവാട് കവലയില്‍ നടന്ന സമാപന സമ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇബ്രാഹിം കെ എം, ഷിഹാബ് പടന്ന സംസാരിച്ചു. വേങ്ങൂര്‍: എസ്ഡിപിഐ വേങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് പദയാത്ര നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു വേങ്ങൂര്‍ ക്യാപ്റ്റനായി പാണംകുഴി കവലയില്‍നിന്നും രാവിലെ 8.30ന് ആരംഭിച്ച പദയാത്ര പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി പ്രഫ. എന്‍ എ അനസ് ഫഌഗ് ഓഫ് ചെയ്തു. ജാഥാ വൈസ് ക്യാപ്റ്റന്‍ വില്‍സന്‍ പാലക്കാപ്പിള്ളി, പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ രാധ കൊമ്പനാട്, നാണിയമ്മ മുനിപ്പാറ, ഉഷ, രാജേഷ്, അന്നമ്മ മേക്കപ്പാല, കെബീര്‍ പാറപ്പുറം സംസാരിച്ചു. ജാഥ മേക്കപ്പാല, കൊമ്പനാട്, മുനിപ്പാറ, ചാത്തമറ്റം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വേങ്ങൂര്‍ കവലയില്‍ വൈകീട്ട് 5.30ന് സമാപിച്ചു. സമാപന പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക