|    Feb 21 Tue, 2017 4:29 am
FLASH NEWS

ഏകസിവില്‍കോഡ്: എന്‍ഡബ്ല്യുഎഫ്്് കാംപയിന്‍ സമാപനം 19ന്

Published : 17th November 2016 | Posted By: SMR

കൊച്ചി: ഏകസിവില്‍കോഡ് ദേശവിരുദ്ധം, ഞങ്ങള്‍ക്കു വേണ്ട ഫാഷിസ്റ്റുകളുടെ മുതലക്കണ്ണീര്‍’’  എന്ന തലക്കെട്ടില്‍ നാഷണനല്‍ വിമന്‍സ് ഫ്രണ്ട് സംഘടിപ്പിച്ചിരുന്ന കാംപയിന്‍ ഈ മാസം 19 ന് സമാപിക്കും. വൈകിട്ട് മൂന്നിന് ആലുവ ടൗണില്‍ നടക്കുന്ന റാലിയില്‍ രണ്ടായിരത്തോളം സ്ത്രീകള്‍ പങ്കെടുക്കുമെന്ന്്് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന്്് മുന്‍സിപ്പല്‍ ബസ്്്് സ്റ്റാന്‍ഡിന് സമീപം നടക്കുന്ന സമാപന സമ്മേളനം ഫാത്തിമ(തമിഴ്‌നാട്) ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ തലശ്ശേരിയില്‍ നിന്ന് ഈമാസം ഒന്നിനാണ് കാംപയിന്‍ ആരംഭിച്ചത്.  സംഘപരിവാര ഭരണകൂടം വര്‍ഗീയ ഹിന്ദുത്വ അജണ്ടകള്‍ വഴി രാജ്യത്തെ ശിഥിലമാക്കാനുള്ള ശ്രമങ്ങള്‍ ദിനംപ്രതി നടത്തിക്കൊണ്ടിരിക്കുന്നു.  മുസ്‌ലിം സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്ന രീതിയില്‍ ശബ്ദായമാനമായ പ്രചാരണം പുറത്തും മനുവാദ രാഷ്ട്രീയം പ്രയോഗവല്‍ക്കരിക്കാനുള്ള നീക്കം അകത്തും തന്ത്രപൂര്‍വ്വം നടത്തിക്കൊണ്ടിരിക്കുന്നു.  മുസ്‌ലിംകളെ തിരസ്‌കരിക്കുകയല്ല പരിഷ്‌കരിക്കുകയാണ് വേണ്ടതെന്ന് പ്രഖ്യാപിക്കുമ്പോള്‍ മോദി പ്രകടിപ്പിക്കുന്നത് സവര്‍ണ മേധാവിത്വത്തിലൂന്നിയ വംശവെറിയാണെന്ന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് ഭാരവാഹികള്‍ പറഞ്ഞു.വ്യത്യസ്ത മതവിഭാഗങ്ങളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ കരുത്ത് നാനാത്വത്തില്‍ ഏകത്വം എന്ന പ്രമാണമാണ്. ഈ വൈവിധ്യങ്ങള്‍ ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ അവിശ്വാസം വര്‍ധിപ്പിക്കും. അന്തിമമായി അത് ഇ—ന്ത്യയെ തകര്‍ക്കും അതുകൊണ്ടാണ് ഏക സിവില്‍കോഡ് ദേശവിരുദ്ധമാണെന്ന് നാഷണല്‍ വിമണ്‍സ് ഫ്രണ്ട് പറയുന്നത്്. ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ അടിത്തറയിലാണ് രാജ്യത്ത് വ്യക്തി നിയമങ്ങള്‍ നില നില്‍ക്കുന്നത്. ഫാഷിസ്റ്റ് വ്യവസ്ഥയില്‍ സ്്‌നേഹത്തിനും മൂല്യങ്ങള്‍ക്കും പ്രസക്തിയില്ല. വംശവെറിയും മേല്‍ക്കോയ്മാ മനോഭാവവും അതിന്റെ മുഖമുദ്രയാണ്. ഇന്ത്യന്‍ ഫാഷിസം അതിന്റെ  പ്രത്യയശാസ്ത്രപരമായ സവിശേഷതകളാല്‍ തന്നെ സ്ത്രീ വിരുദ്ധവുമാണ്. ഇന്ത്യയില്‍ നാളിതുവരെ നടന്നിട്ടുള്ള മുഴുവന്‍ ഫാഷിസ്റ്റ് തേര്‍വാഴ്ചകളിലും സ്ത്രീത്വം ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ മറച്ചുപിടിച്ചുമാണ് മുസ്‌ലിം സ്ത്രീകളോട് സഹാനുഭൂതി ചൊരിയാന്‍ നരേന്ദ്രമോദിയും സംഘ്പരിവാറും ശ്രമിക്കുന്നത്. ഇത്തരം വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് നാഷണല്‍ വിമന്‍സ് ഫ്രണ്ട് കാംപയിന്‍ സംഘടിപ്പിച്ചതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ , സംസ്ഥാന സെക്രട്ടറി കെ എസ് റഹിമ, എറണാകുളം ജില്ലാ പ്രസിഡന്റ് റമീന ജബ്ബാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക