|    Apr 26 Wed, 2017 1:47 am
FLASH NEWS

ഏകസിവില്‍കോഡിനെതിരേ എസ്ഡിപിഐ പദയാത്ര നടത്തി

Published : 2nd December 2016 | Posted By: SMR

പൂന്തുറ: എസ്ഡിപിഐ നേമം മണ്ഡലം പുത്തന്‍പളളി സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര നടത്തി. ഏക സിവില്‍കോഡിനുള്ള നീക്കങ്ങളും യുഎപിഎ പോലുള്ള കരിനിയമങ്ങളും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര സംഘടിപ്പിച്ചത്. പള്ളിത്തെരുവ് ബിലാല്‍ നഗറില്‍ നിന്ന് നേമം മണ്ഡലം സെക്രട്ടറി സിദ്ധീക്ക് ജാഥ ക്യാപ്റ്റന്‍ പരുത്തിക്കുഴി നിസാര്‍ സലീമിന് പതാക കൈമാറി. എസ്ഡിപിഐ നേമം മണ്ഡലം സെക്രട്ടറി സിദ്ധീക്ക് ഉദ്ഘാടനം ചെയ്തു. ബിലാല്‍ നഗറില്‍ നിന്ന് തുടങ്ങിയ പദയാത്ര നിലാറ്റിന്‍കര, പരുത്തിക്കുഴി, പള്ളിത്തെരുവ്, പുത്തന്‍പള്ളി, മൂന്നാറ്റുമുക്ക് തുടങ്ങിയ മേഖലയില്‍ നിന്നുള്ള സ്വീകരണത്തിനു ശേഷം എസ്എം ലോക്ക് ജങ്ഷനില്‍ സമാപിച്ചു. പുത്തന്‍പള്ളി സിറ്റി കമ്മിറ്റിയും പൂന്തുറ സിറ്റി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം ജില്ലാ സെക്രട്ടറി ഷെബീര്‍ ആസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. നേമം മണ്ഡലം സെക്രട്ടറി സിദ്ധീക്ക് അദ്ധ്യക്ഷനായി. തൊളിക്കോട് അഷ്‌ക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റന്മാരായ പരുത്തിക്കുഴി നിസാര്‍ സലീം, പൂന്തുറ സിറ്റി കമ്മിറ്റി പ്രസിഡന്റ് ഷംനാദ്, എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് മാഹീന്‍, തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് അനസ് മാണിക്യവിളാകം, ഷാഫി പൂന്തുറ സിറ്റി കമ്മിറ്റി അംഗം നേതൃത്വം നല്‍കി.നെടുമങ്ങാട്: എസ്ഡിപിഐ നെടുമങ്ങാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്ര നടത്തി. ഏകസിവില്‍കോഡ് മനുവാദം പ്രതിഷ്ഠിക്കാന്‍ എന്ന മുദ്രാവാക്യത്തില്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ചിറമുക്ക് വാഹിദ് നയിച്ച പദയാത്ര കഴിഞ്ഞദിവസം നെടുമങ്ങാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു. പത്താംകല്ല് ജങ്ഷനില്‍ നിന്നാരംഭിച്ച ആരംഭിച്ച ജാഥ  നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. ജാഥയില്‍ അബ്ദുല്‍ സലാം പനവൂര്‍, തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ അഷ്‌ക്കര്‍ തൊളിക്കോട് സംസാരിച്ചു. ഷബീര്‍, താഹ, നിസാം, ഷാജി നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day