|    Apr 28 Fri, 2017 9:32 pm
FLASH NEWS

ഏകസിവില്‍കോഡിനുള്ള നീക്കം മതേതരത്വം തകര്‍ക്കാന്‍: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

Published : 6th November 2016 | Posted By: SMR

തൃശൂര്‍: രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമം മതേതരത്വം തകര്‍ക്കാനുള്ള വര്‍ഗീയ നീക്കമാണെന്ന് സമസ്തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃശൂര്‍ ജില്ലാപ്രസിഡന്റ് പി ടി കുഞ്ഞിമുഹമ്മദ് മുസ്്‌ല്യാര്‍ പറഞ്ഞു. എരുമപ്പെട്ടി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലി സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. മതസ്വാതന്ത്ര്യം ഇന്ത്യയില്‍ ഭരണഘടനാപരമാണെന്നിരിക്കെ, ഏകസിവില്‍കോഡിനുളള നീക്കം ചിലവര്‍ഗീയവാദികളുടെ ഗൂഢതന്ത്രമാണ്. മോഡി സര്‍ക്കാര്‍ ഇത്തരം നീക്കത്തില്‍നിന്ന് പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു. പന്നിത്തടം ലിവാഉല്‍ ഇസ്്‌ലാം ഹയര്‍സെക്കണ്ടറി മദ്‌റസയില്‍ നടന്ന കണ്‍വെന്‍ഷനില്‍ റെയ്ഞ്ച് പ്രസിഡന്റ് കെ മുഹമ്മദലി ലത്വീഫി അധ്യക്ഷത വഹിച്ചു. സമസ്ത മുന്‍ മുഫത്തിശ് കെ എസ് കുഞ്ഞുമുഹമ്മദ് മുസ്്‌ല്യാര്‍ പഴുന്നാന, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് സിംല ഹസന്‍, വി എസ് അബൂബക്കര്‍, കെ എം ഖാസിം മൗലവി പന്നിത്തടം, എസ്‌വൈഎസ് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി എം എച്ച് നൗഷാദ്, എസ്‌കെഎസ്എസ്എഫ് സംസ്ഥാന കൗണ്‍സിലര്‍ ഇബ്‌റാഹീം ഫൈസി പഴുന്നാന, ട്രെന്റ് ജില്ലാ ചെയര്‍മാന്‍ ഷാഹുല്‍ പഴുന്നാന, സുന്നിമഹല്ല് ഫെഡറേഷന്‍ മണ്ഡലം പ്രസിഡന്റ് എം എസ് ബഷീര്‍ സംബന്ധിച്ചു. എരുമപ്പട്ടി റെയ്ഞ്ച് രൂപികരിച്ച് ഇരുപത്തിയഞ്ച് വര്‍ഷം തികഞ്ഞസാഹചര്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ജൂബിലി ആഘോഷിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഭാരവാഹികളായി പി ടി കുഞ്ഞിമുഹമ്മദ് മുസ്്‌ല്യാര്‍, പിഐകെ മൗലവി, ഹംസ ബിന്‍ ജമാല്‍ റംലി, കെഎസ് കുഞ്ഞിമുഹമ്മദ് മുസ്്‌ല്യാര്‍ പഴുന്നാന(മുഖ്യരക്ഷാധികാരികള്‍), സിംല ഹസന്‍(ചെയര്‍മാന്‍), മുഹമ്മദലി ലത്വീഫി(വര്‍കിംഗ് ചെയര്‍മാന്‍), മുഹമ്മദ് മാസ്റ്റര്‍ ആദൂര്‍, പി ഐ അലിമാസ്റ്റര്‍ പന്നിത്തടം, സൈതാലിഹാജി തലേങ്ങാട്ടിരി(വൈസ് ചെയര്‍മാന്‍മാര്‍), എം എന്‍ കെ മൗലവി(ജനറല്‍ കണ്‍വീനര്‍), എം എച്ച് നൗഷാദ്, ഷാഹുല്‍ പഴുന്നാന, എസ് പി ഉമര്‍ മുസ്്‌ല്യാര്‍ പന്നിത്തടം, നിഷാദ് ദാരിമി(ജോയിന്റ് കണ്‍വീനര്‍മാര്‍), വിഎസ് അബൂബക്കര്‍(ഖജാഞ്ചി) എന്നിവരടങ്ങുന്ന 101 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day