|    Jan 17 Tue, 2017 3:35 am
FLASH NEWS

ഏകസിവില്‍കോഡിനും മുസ്‌ലിം വേട്ടയ്ക്കുമെതിരേ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: ഏക സിവില്‍കോഡിനും മുസ്‌ലിം വേട്ടയ്ക്കുമെതിരേ മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന് നടക്കും. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന  വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍, കോഡിനേഷന്‍ കമ്മിറ്റി, മഹല്ല് ഭാരവാഹികള്‍, ഇമാമുമാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് രാജ്ഭവന് മുന്നില്‍  പ്രതിഷേധ ധര്‍ണ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് കായിക്കര ബാബു അധ്യക്ഷനാകും.
പിസി ജോര്‍ജ് എംഎല്‍എ, മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി, കരമന അഷ്‌റഫ് മൗലവി, ഖാസി കെ കെ സുലൈമാന്‍ മൗലവി, മുവാറ്റുപുഴ അഷ്‌റഫ് മൗലവി, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, വിഴിഞ്ഞം സഈദ് മൗലവി, നേമം സിദ്ദീഖ് സഖാഫി, ഡോ. നിസാറുദ്ദീന്‍, എ ഇബ്രാഹിം കുട്ടി, ആല്‍ഫ അബ്ദുല്‍ ഖാദര്‍ ഹാജി, അഡ്വ. എഎംകെ നൗഫല്‍, പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, എ സൈഫുദ്ദീന്‍ ഹാജി വള്ളക്കടവ്, ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി, എ ആര്‍ അല്‍ അമീന്‍ റഹ്മാനി, അബ്ദുല്‍ ഗഫാര്‍ മൗലവി, ഹസന്‍ അഷ്ഖറഫി, ഹാഫിസ് അഫ്‌സല്‍ ഖാസിമി, വള്ളക്കടവ് നസീര്‍, കരീം സാഹിബ്, ബീമാപള്ളി അല്‍ അമീന്‍ മൗലവി, പ്രഫ. കെ എ ഹാഷിം, എല്‍ ഒ മുഹമ്മദ് കുഞ്ഞ്, അഡ്വ. താജുദ്ദീന്‍, അര്‍ഷദ് മൗലവി അല്‍ ഖാസിമി, എ എല്‍ എം കാസിം, കെ സൈനുലാബ്ദീന്‍ കുഞ്ഞ്, കരമന ബയാര്‍, ജലാലുദ്ദീന്‍, ഹാഷിം ഹഫീസ്, പാച്ചല്ലൂര്‍ ഇസ്മായില്‍ മൗലവി, ഹലീല്‍ അഹമ്മദ്, പി എം അഹമ്മദ് കുട്ടി, എസ് എ അസീം, അഡ്വ. അബ്ലുല്ല സേഠ് സംസാരിക്കും. തുടര്‍ന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാന്‍ ശേഖരിച്ച ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക