|    Jun 27 Tue, 2017 4:02 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഏകവിപണി അംഗത്വം: ബ്രിട്ടന്‍ നിയമപ്പോരാട്ടം നേരിടേണ്ടിവരും

Published : 29th November 2016 | Posted By: SMR

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ നിന്നു പിന്‍വാങ്ങുന്നതോടെ ഏകവിപണിയില്‍ തുടരണമോ എന്നതില്‍ ബ്രിട്ടിഷ് സര്‍ക്കാരിന് നിയമപ്പോരാട്ടം നേരിടേണ്ടിവരുമെന്നു വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതായി നിയമവിദഗ്ധര്‍ പറഞ്ഞു.
യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുപോയാലും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നു പുറത്താവരുതെന്ന് ഇയു മന്ത്രിമാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, യൂനിയനില്‍ നിന്നു പുറത്താവുന്നതോടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നു തങ്ങള്‍ സ്വാഭാവികമായും  പുറത്തുപോവുമെന്നാണ് ബ്രിട്ടിഷ് സര്‍ക്കാരിന്റെ നിലപാട്. യൂറോപ്യന്‍ യൂനിയനിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ സിംഗിള്‍ മാര്‍ക്കറ്റ് സംവിധാനത്തില്‍ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ നികുതി ഈടാക്കില്ല. 1990ല്‍ രൂപപ്പെടുത്തിയ ഈ കരാറില്‍ യൂറോപ്യന്‍ യൂനിയനു പുറത്തുള്ള നോര്‍വേ, ഐസ്‌ലന്‍ഡ്, ലിറ്റന്‍സ്‌റ്റെയ്ന്‍ എന്നീ രാജ്യങ്ങളുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക