|    Nov 15 Thu, 2018 1:53 am
FLASH NEWS

ഏകപക്ഷീയ അന്താരാഷ്ട്ര കരാറുകള്‍ക്കെതിരേ രാജ്യവ്യാപകമായ നീക്കം അത്യാവശ്യം: കൃഷി മന്ത്രി

Published : 29th June 2018 | Posted By: kasim kzm

പാലക്കാട്: കര്‍ഷക താല്പര്യവും പൊതുജനങ്ങളുടെ ഭക്ഷ്യ സുരക്ഷാ താത്പര്യങ്ങളും കണക്കിലെടുക്കാതെ വന്‍കിട രാജ്യങ്ങളുമായി ഏര്‍പ്പെടുന്ന കാര്‍ഷിക കരാറുകള്‍ക്കെതിരായി കേരളത്തിന്റെതിനു സമാനമായ കാര്‍ഷിക പ്രതിസന്ധികള നേരിടുന്ന സംസ്ഥാനങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ള നയപരമായ നീക്കം തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. ആസിയന്‍ കരാറുകള്‍ കാര്‍ഷിക മേഖലയില്‍ വരുത്തിയിട്ടുള്ള ആഘാതം ചെറുതൊന്നുമല്ല.ആര്‍സിഇപി കരാര്‍ തുടങ്ങുന്നതിനു മുമ്പു തന്നെ അതിന്റെ ദൂക്ഷ്യഫലങ്ങള്‍ കാണിച്ചു കൊണ്ടുള്ള ശക്തമായ നീക്കം മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകരെ മുഴുവന്‍ സംഘടിപ്പിച്ചു കൊണ്ടു നടത്തേണ്ടത് അത്യാവശ്യമാണെന്ന്  കൃഷിമന്ത്രി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര കാര്‍ഷിക വാണിജ്യ വ്യാപാര കരാറുകള്‍ കര്‍ഷകരുടെ ജീവന സുരക്ഷയ്ക്ക് എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി വകുപ്പും സംസ്ഥാന വില നിര്‍ണ്ണയ ബോര്‍ഡും,ഡബ്ലിയുടിഒ സെല്ലും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച ദിദ്വിന ശിപശാലയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനു മാത്രമല്ല, കൃഷി മുഖ്യ ഉപജീവനമായിട്ടുള്ള എല്ലാ സംസ്ഥാങ്ങളിലും ഈ നില തുടര്‍ന്നാല്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് വരാന്‍ പോകുന്നത്. കേരളത്തിന്റെ തനത് ഉത്പന്നങ്ങളായ കേര ഉത്പന്നങ്ങള്‍, സുഗന്ധ വിളകള്‍, റബ്ബര്‍ എന്നിവ ഗുണമേ്ന്മയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളതാണ്.  എന്നാല്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന അന്താരാഷ്ട്ര കരാറുകള്‍ വരുന്നതോടെ നമ്മുടെ ഉത്പന്നങ്ങള്‍ വിപണി കണ്ടെത്താന്‍ കഴിയാതെ വരികയും കാര്‍ഷിക മേഖല പ്രതിസന്ധിയിലാകുകയും ചെയ്യുമെന്ന് കൃഷി മന്ത്രി പറഞ്ഞു.  ദിദ്വിന ശില്പശാലയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള ആശയങ്ങള്‍ കാര്‍ഷിക സുരക്ഷയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്തണമെന്നുള്ളത് ഗൗരവമായി കാണണമെന്നും ഇതിനായി കൃഷി വകുപ്പിന്റെ കീഴിലുള്ള ണഠഛ സെല്‍, വില നിര്‍ണ്ണയ ബോര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അന്താരാഷ്ട്ര വ്യാപാര മേഖലയില്‍ പരമ്പരാഗത രീതികളില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് വന്‍കിട രാജ്യങ്ങളുമായി മത്സരിക്കുന്നതിന് നമ്മള്‍ പ്രാപ്തരാകണമെന്ന് പ്ലാനിംഗ് ബോര്‍ഡ് മെമ്പറായ ഡോ. രവിരാമന്‍ പറഞ്ഞു.  ഹരിതകേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്പാദനത്തില്‍ മാത്രമല്ല ഭക്ഷ്യ ഗുണമേന്മയുടെ കാര്യത്തിലും ഊന്നല്‍ നല്‍കിയിട്ടുള്ളതാണെന്ന് മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയായ ഡോ. ടി എന്‍ സീമ അഭിപ്രായപ്പെട്ടു. ഹരിതകേരള മിഷന്റെ ഭാഗമായുള്ള സുജലം സുഫലം ഉപമിഷനില്‍ കൃഷി വകുപ്പ് നടത്തിയിട്ടുള്ള നേട്ടങ്ങള്‍ പ്രതിപാദിച്ചു കൊണ്ട് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം കൃഷി മന്ത്രി നിര്‍വഹിച്ചു. സംസ്ഥാന വില നിര്‍ണ്ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.പി രാജശേഖരന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. പി കെ ജയശ്രീ ഐഎഎസ്, മല്ലിക വി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss