|    Nov 19 Mon, 2018 6:47 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ വിവാദമുണ്ടാക്കുന്നു: കെഎസ്ടിയു

Published : 3rd November 2018 | Posted By: kasim kzm

കോഴിക്കോട്: സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും വിദ്യാഭ്യാസ മേഖലയില്‍ വിവാദമുണ്ടാക്കുകയാണെന്ന് കെഎസ്ടിയു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. പരീക്ഷാ നടത്തിപ്പു സംബന്ധിച്ച സര്‍ക്കാര്‍ പ്രഖ്യാപനം അതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സമിതിയില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് നടത്തിയത്. അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് സംസ്ഥാന പ്രസിഡന്റ് എ കെ സൈനുദ്ദീനും ജനറല്‍ സെക്രട്ടറി വി കെ മൂസയും ആവശ്യപ്പെട്ടു.
9, 10 ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠഭാഗങ്ങള്‍ എസ്‌സിഇആര്‍ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയില്‍ തീരുമാനമെടുക്കുകയും പിന്നീട് വിവാദമായതിന്റെ പേരില്‍ പിന്‍വലിക്കുകയും ചെയ്തുവെന്ന ഡയറക്ടറുടെ പത്രക്കുറിപ്പില്‍ ദുരൂഹതയുണ്ട്.
പാഠപുസ്തകങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനും അനുവദിക്കില്ല. സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ ഇറക്കിയ രണ്ടാം ഉത്തരവും പ്രഹസനമാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss