|    Mar 27 Mon, 2017 10:23 am

ഏകദിന റാങ്കിങ്: ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി

Published : 6th September 2016 | Posted By: SMR

ദുബയ്: ഐസിസി ഏകദിന ടീം റാങ്കിങില്‍ ഇന്ത്യ മൂന്നാംസ്ഥാനം നിലനിര്‍ത്തി. നിലവില്‍ 110 പോയിന്റാണ് ഇന്ത്യക്കുള്ളത്. നാലാംസ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്കും 110 പോയിന്റാണുള്ളതെങ്കിലും നെറ്റ്‌റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.
124 പോയിന്റുമായി ആസ്‌ത്രേലിയ തന്നെയാണ് തലപ്പത്ത്. സിംബാബ്വെയ്‌ക്കെതിരേ നേടിയ പരമ്പരയിലൂടെ ന്യൂസിലന്‍ഡ് റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. 113 പോയിന്റാണ് ന്യൂസിലന്‍ഡിനുള്ളത്. ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് യഥാക്രമം അഞ്ച് മുതല്‍  എട്ടാം സ്ഥാനങ്ങളില്‍.
എന്നാല്‍, പാകിസ്താന് റാങ്കിങില്‍ വന്‍ തിരിച്ചടി നേരിട്ടു.  15 വര്‍ഷത്തെ ഏറ്റവും മോശം റാങ്കിങായ ഒമ്പതാം സ്ഥാനത്തേക്കാണ് പാകിസ്താന്‍ പിന്തള്ളപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ നാണംകെട്ട തോല്‍വികളാണ് പാകിസ്താന് വിനയായത്. 86 പോയിന്റാണ് പാക് ടീമിനുള്ളത്. ഇതേ റാങ്കിങ് തുടര്‍ന്നാല്‍ പാകിസ്താന് 2019 ലെ ഏകദിന ലോകകപ്പില്‍ പങ്കെടുക്കാന്‍ യോഗ്യതാ മല്‍സരങ്ങള്‍ കളിക്കേണ്ടിവരും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക