|    Oct 24 Wed, 2018 4:10 am
FLASH NEWS
Home   >  Sports  >  Cricket  >  

ഏകദിനത്തില്‍ പുത്തന്‍ റെക്കോഡ് സ്വന്തമാക്കി ജുലാന്‍ ഗോസാമി

Published : 7th February 2018 | Posted By: vishnu vis

കേപ്ടൗണ്‍: വനിതാ ക്രിക്കറ്റില്‍ പുത്തന്‍ റെക്കോഡ് സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ജുലാന്‍ ഗോസാമി. ഏകദിനത്തില്‍ 1000 റണ്‍സും 150 വിക്കറ്റും നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡാണ് ജുലാന്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നടന്ന ഏകദിന മല്‍സരത്തില്‍ എട്ട് റണ്‍സും നാല് വിക്കറ്റുകളും അക്കൗണ്ടിലാക്കിയതോടെയാണ് ജുലാനെത്തേടി റെക്കോടെത്തിയത്. നേരത്തെ തന്നെ 150 വിക്കറ്റുകള്‍ തികച്ചിരുന്ന ജുലന്‍ ഗോസ്വാമിക്ക് 1000 തികയ്ക്കാന്‍ അഞ്ച് റണ്‍സ് മാത്രം മതിയായിരുന്നു. 165 മല്‍സരങ്ങളില്‍ നിന്നാണ് 35 കാരിയായ താരം ഈ നേട്ടം കരസ്ഥമാക്കിയത്. ആസ്‌ത്രേലിയന്‍ താരം ലിസ സ്‌തേല്‍ക്കറുടെ 2728 റണ്‍സ് 146 വിക്കറ്റ് റെക്കോഡിനെയാണ് ഗോസാമി മറികടന്നത്.ഇംഗ്ലീഷ് താരം ജെന്നി ഗുണ്‍ 1625 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും താരത്തിന്റെ അക്കൗണ്ടില്‍ 135 വിക്കറ്റുകള്‍ മാത്രമാണുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss