|    Feb 23 Fri, 2018 8:21 am
FLASH NEWS
Home   >  Sports  >  Cricket  >  

ഏകദിനത്തില്‍ പുതു ചരിത്രമെഴുതി ബിലാല്‍ ഇര്‍ഷാദ്; ഇത് ഡബിളല്ല ട്രിപ്പിളാ ട്രിപ്പില്‍

Published : 26th May 2017 | Posted By: ev sports


മൊഹാലി: ഏകദിന ക്രിക്കറ്റിലെ വ്യക്തിഗത പ്രകടനങ്ങളില്‍ ഒന്നാമന്‍ എന്ന സ്ഥാനം ഇനി പാകിസ്താന്‍ ക്രിക്കറ്റ് താരം ബിലാല്‍ ഇര്‍ഷാദിന് സ്വന്തം. ഏകദിനത്തില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് നേട്ടമാണ് ഇര്‍ഷാദ് നേടിയെടുത്തത്. ഫസല്‍ മഹ്മൂദ് ഇന്റര്‍ ക്ലബ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ 175 പന്തില്‍ 320 റണ്‍സ് നേടിയാണ് ഇര്‍ഷാദ് ചരിത്രത്തില്‍ ഇടം പിടിച്ചത്.
അല്‍ റഹ്മാന്‍ സിസിക്കെതിരായ മല്‍സരത്തില്‍ ഷഹീദ് ആംല ബക്‌സ് ക്രിക്കറ്റ് ക്ലബിന് വേണ്ടി ഇര്‍ഷാദ് തന്റെ റെക്കോഡ് പ്രകടനം കാഴ്ചവയ്ച്ചത്. 98 ജില്ലകളില്‍ നിന്നുള്ള ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ടൂര്‍ണമെന്റാണ് ഇന്റര്‍ ക്ലബ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ്. 175 പന്തുകള്‍ നേരിട്ട ഇര്‍ഷാദ് 42 ഫോറും ഒമ്പത് സിക്‌സറുകളും പറത്തിയാണ് ട്രിപ്പില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ അലി ബ്രൗണ്‍ നേടിയ 268 റണ്‍സായിരുന്നു ഇതുവരെയുള്ള മികച്ച വ്യക്തിഗത സ്‌കോര്‍. അന്തരാഷ്ട്ര മല്‍സരത്തില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ താരം. 2014 ല്‍ ശ്രീലങ്കയ്‌ക്കെതിരേ 264 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss