|    Jun 20 Wed, 2018 5:02 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

എ വി ജോര്‍ജിനെ സംരക്ഷിക്കുന്നത് സിപിഎം-ബിജെപി കൂട്ടുകെട്ട്‌

Published : 22nd May 2018 | Posted By: kasim kzm

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പ്രതിയെന്നു തെളിഞ്ഞ എ വി ജോര്‍ജിനെ സംരക്ഷിക്കുന്നത് സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.
വരാപ്പുഴ കസ്റ്റഡിമരണക്കേസ് അന്വേഷണ നാടകം അവസാനിപ്പിക്കുക, എ വി ജോര്‍ജിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി മേനക ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീമാപ്പള്ളി വെടിവയ്പ്, മഅ്ദനിയുടെ അറസ്റ്റ് തുടങ്ങി 20ഓളം പൗരാവകാശ വേട്ടയില്‍ പ്രതി സ്ഥാനത്തുള്ള എ വി ജോര്‍ജിനെ സംരക്ഷിക്കാന്‍ എന്തിനാണ് സിപിഎമ്മും ബിജെപിയും ഒന്നിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാല്‍നൂറ്റാണ്ട് നീണ്ട എ വി ജോര്‍ജിന്റെ സര്‍വീസ് ചരിത്രം നിരപരാധികളുടെ ചോരയുടെ ഗന്ധമുള്ളതാണ്. ബ്രിട്ടിഷ് ഭരണകാലത്ത് പൗരാവകാശലംഘനങ്ങള്‍ നടത്തിയ രീതിയില്‍ ജനാധിപത്യത്തിലും തുടരാമെന്നാണ് പോലിസിന്റെ ഭാവമെങ്കില്‍ എസ്ഡിപിഐ അതു നോക്കിനില്‍ക്കില്ലെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ മാഞ്ഞാലി, സുല്‍ഫിക്കര്‍ അലി, ബാബു വേങ്ങൂര്‍, വി എം ഫൈസല്‍, യാക്കൂബ് സുല്‍ത്താന്‍, ഷിഹാബ് പടന്നാട്ട് സംസാരിച്ചു.  അജ്മല്‍ കെ മുജീബ്, സുധീര്‍ ഏലൂക്കര, അനീഷ് മട്ടാഞ്ചേരി, അബ്ദുറഹ്മാന്‍ ചേലക്കുളം, ഷിജു ബക്കര്‍, സി എസ് ഷാനവാസ്, നിഷാദ് വള്ളൂരാന്‍, ഫസല്‍ റഹ്മാന്‍, നാസര്‍ എളമന, കബീര്‍ കാഞ്ഞിരമറ്റം നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss