|    Nov 14 Wed, 2018 1:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

എ വി ജോര്‍ജിനെ തിരിച്ചെടുത്തു

Published : 25th August 2018 | Posted By: kasim kzm

തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസില്‍ കുറ്റാരോപിതനായ ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇന്റലിജന്‍സ് എസ്പിയായാണ് തിരിച്ചെടുത്തത്. കസ്റ്റഡി കൊലപാതകത്തില്‍ ജോര്‍ജിനു പങ്കില്ലെന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, കേസില്‍ ജോര്‍ജിനെതിരേ വകുപ്പുതല അന്വേഷണം നടത്തും. കുറ്റക്കാരനെന്നു കണ്ടാല്‍ നടപടിയുണ്ടാവുമെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും മര്‍ദിച്ചു കൊലപ്പെടുത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ എസ്പിയായിരുന്ന എ വി ജോര്‍ജിനും പങ്കുണ്ടെന്നു ശ്രീജിത്തിന്റെ കുടുംബം അടക്കം ആരോപിച്ചിരുന്നു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മെയ് 11നാണ് ജോര്‍ജിനെ മൂന്നു മാസത്തേക്ക് സര്‍വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss