|    Dec 15 Sat, 2018 9:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എ വി ജോര്‍ജിനെതിരേ റിപോര്‍ട്ട്് നല്‍കിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച്

Published : 6th June 2018 | Posted By: kasim kzm

കൊച്ചി: സര്‍ക്കാരിന്റെ അനുമതിയില്ലാതെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് എന്ന പേരില്‍ പ്രത്യേക പോലിസ് സംഘം ഉണ്ടാക്കിയതിനു മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിന് എതിരേ റിപോര്‍ട്ട് നല്‍കിയതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു.
21 പോലിസുകാരാണ് ആര്‍ടിഎഫിലുണ്ടായിരുന്നത്. ഇതിനെ രണ്ടു സംഘമായി തിരിച്ചിരുന്നു. ഒരു സംഘം ഗ്രാമീണ മേഖലയിലും മറ്റൊരു സംഘം മൂവാറ്റുപുഴയിലും പെരുമ്പാവൂരുമായി പ്രവര്‍ത്തിച്ചു. വാസുദേവന്റെ വീടുകേറിയാക്രമണവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായപ്പോള്‍ ഈ രണ്ടു സംഘങ്ങളെയും സ്‌പൈഡര്‍ എന്ന സംഘത്തെയും ദേവസ്വംപാടം പ്രദേശത്ത് വിന്യസിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
വരാപ്പുഴ പോലിസ് സ്‌റ്റേഷനില്‍ മര്‍ദനത്തിന് ഇരയായി ശ്രീജിത്ത് മരിച്ച സംഭവത്തിലെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില സമര്‍പ്പിച്ച ഹരജിയിലാണ് ക്രൈംബ്രാഞ്ച് വിശദീകരണ പത്രിക നല്‍കിയിരിക്കുന്നത്.
ശ്രീജിത്ത് സംഭവവുമായി ബന്ധപ്പെട്ട് പോലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു.
പോലിസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ വീഴ്ചയും പെരുമാറ്റ ദൂഷ്യവുമുണ്ടായി. തുടര്‍ന്നാണ് റൂറല്‍ എസ്പി അടക്കം 11 പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഇവരില്‍ ഒമ്പതുപേരെ കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. എ വി ജോ ര്‍ജിനെ മെയ് രണ്ട്, ഒമ്പത്, 15 എന്നീ ദിവസങ്ങളില്‍ വിശദമായി ചോദ്യം ചെയ്തു. കേസില്‍ എട്ട് സാക്ഷികളില്‍ നിന്ന് രഹസ്യമൊഴിയെടുത്തു. 168 സാക്ഷിമൊഴികളെടുത്തു. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും തെളിവുകളും പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കി. സാക്ഷികളുടെയും പ്രതികളുടെയും ഫോ ണ്‍ കോ ള്‍ വിശദാംശങ്ങള്‍ പരിശോധിച്ചു. സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാഫലം കാത്തിരിക്കുകയാണ്. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്ന അന്വേഷണസംഘമാണ് ക്രൈംബ്രാഞ്ച്.
പോലിസുകാരായ പ്രതികളെ കോടതി ശിക്ഷിക്കുന്ന തരത്തില്‍ പല കേസുകളിലും സത്യസന്ധമായ അന്വേഷണം നടത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് നടത്തുന്നത് കാര്യക്ഷമമായ അന്വേഷണമാണ്. അതിനാ ല്‍, സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നും ഹരജി തള്ളണമെന്നും വിശദീകരണ പത്രികയില്‍ പറയുന്നു. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss