|    Sep 21 Fri, 2018 5:30 am
FLASH NEWS

എ വി ജിതേഷ് കോണ്‍ഗ്രസ്സില്‍നിന്ന് രാജിവച്ചു

Published : 13th June 2018 | Posted By: kasim kzm

കണ്ണൂര്‍: കോണ്‍ഗ്രസ്സിന്റെ വര്‍ത്തമാനകാല രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് ഡിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവും ജവഹര്‍ ബാലജന വേദി കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗവുമായ എ വി ജിതേഷ് രാജിവച്ചു. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സംഘപരിവാര-മാഫിയ ബന്ധത്തില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്നും സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ജിതേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വട്ടിയൂര്‍കാവില്‍ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ ജവഹര്‍ ബാലജന വേദി ചെയര്‍മാന്‍ ജി വി ഹരി പങ്കെടുത്തതിനെ താന്‍ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ച്ചിരുന്നു. ഇതിനു പ്രതികാരമായി ഹരി, കെ സുധാകരനുമായി ബന്ധപ്പെട്ട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തന്നെ നീക്കി. നേതൃരംഗത്തേക്കുള്ള സുധാകരന്റെ കടന്നുവരവോടെ പാരമ്പര്യ കോണ്‍ഗ്രസ്സുകാര്‍ പാര്‍ട്ടിയില്‍നിന്ന് അകന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss