|    Nov 22 Thu, 2018 1:28 am
FLASH NEWS
Home   >  National   >  

എ ബി വാജ്‌പേയി അന്തരിച്ചു

Published : 16th August 2018 | Posted By: afsal ph


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയി (94) അന്തരിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 2004 ല്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം അനാരോഗ്യം കാരണം പൊതുരംഗത്തുനിന്നു പൂര്‍ണമായും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ഗ്വാളിയറില്‍ കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണാ ദേവിയുടെയും മകനായി 1924 ഡിസംബര്‍ 25ന് ജനിച്ചു. 1951ല്‍ ജനസംഘം രൂപം കൊണ്ടപ്പോള്‍ സ്ഥാപകാംഗമായി. 1968 മുതല്‍ 1973 വരെ ജനസംഘത്തിന്റെ പ്രസിഡന്റുമായി. 1977ല്‍ ജനതയില്‍ ലയിച്ച ജനസംഘം പിന്നീട് 1980 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയായി പുനര്‍ജനിച്ചപ്പോള്‍ വായ്‌പേയിയായിരുന്നു ആദ്യ പ്രസിഡന്റ്.
ആദ്യം 13 ദിവസവും പിന്നീടു 13 മാസവും അതിനുശേഷം അഞ്ചു വര്‍ഷത്തോളവും പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി കേന്ദ്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസ്സിതര പ്രധാനമന്ത്രിയാണ്. ബാബരി മസ്ജിദ് തകര്‍ത്ത് ആര്‍എസ്എസ് നടപ്പാക്കിയ വര്‍ഗീയ ദ്രുവീകരണമാണ് വാജ്‌പേയിയെ അധികാരത്തിലെത്തിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss