|    Dec 15 Fri, 2017 1:52 pm
Home   >  Todays Paper  >  page 7  >  

എ ബി ബര്‍ദന്‍; സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി

Published : 5th January 2016 | Posted By: SMR

ന്യൂഡല്‍ഹി: അന്തരിച്ച സിപിഐ നേതാവ് എ ബി ബര്‍ദന്റെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ഡല്‍ഹിയിലെ നിഗംബോധ്ഘട്ട് ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, നേതാക്കളായ ഡി രാജ, ആനി രാജ, ഗുരുദാസ് ദാസ് ഗുപ്ത തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അജോയ് ഭവനില്‍ ബര്‍ദന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്നു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് തുടങ്ങിയവര്‍ അജോയ് ഭവനിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
ഇന്നലെ രാവിലെയാണു ബര്‍ദന്റെ മൃതദേഹം ആശുപത്രിയില്‍നിന്നു പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക