എ പ്ലസുകാര്‍ പെണ്‍കുട്ടികള്‍
Published : 28th April 2016 | Posted By: SMR
കൊല്ലം: ആണ്‍കുട്ടികളേക്കാള്‍ കുറവ് പെണ്‍കുട്ടികളാണ് ഇത്തവണ ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയതെങ്കിലും എ പ്ലസ് കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക്. ആകെ 2391 കുട്ടികള്‍ക്കാണ് എ പ്ലസ്. ഇതില്‍ 1556 പേരും പെണ്‍കുട്ടികളാണ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ആണ്‍കുട്ടികളുടെ എണ്ണം 835 ആണ്.
സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയത് 731 കുട്ടികളാണ്. ഇതില്‍ 435 പേര് പെണ്‍കുട്ടികളും 296 ആണ്‍കുട്ടികളുമാണ്. എയ്ഡഡ് സ്കൂളുകളിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസ്. 1468. ഇതില്‍ 983 പെണ്‍കുട്ടികളും 485 ആണ്‍കുട്ടികളും ഉള്‍പ്പെടും. അണ് എയ്ഡഡ് വിഭാഗത്തില്‍ 138 പെണ്‍കുട്ടികളും 54 ആണ്‍കുട്ടികളും ഉള്‍പ്പടെ 192 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
പുനലൂര്‍ റവന്യൂ ജില്ലയില്‍ 475 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് ലഭിച്ചപ്പോള്‍ 300 പേര് എയ്ഡഡ് സ്കൂളുകളില്‍ നിന്നും 175 പേര് സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നുമാണ്.
അണ് എയ്ഡഡ് സ്കൂളുകളില്‍ പഠിച്ച ഒരു കുട്ടിക്ക് പോലും എ പ്ലസ് ലഭിച്ചില്ല. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ സര്‍ക്കാര്‍ സ്കൂളില്‍ നിന്നുള്ള 261 കുട്ടികള്‍ക്കും എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള 665 കുട്ടികള്‍ക്കും അണ് എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള 63 കുട്ടികള്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള 503 പേര്‍ക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 295 പേരും അണ് എയ്ഡഡ് സ്കൂളുകളില്‍ 129 പേരും എ പ്ലസുകാരായിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.