|    Dec 11 Tue, 2018 7:40 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്ത്

Published : 3rd December 2018 | Posted By: kasim kzm

തിരുവനന്തപുരം: എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്ത് തന്നെയായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് വ്യക്തമാക്കി.
സര്‍വകലാശാലയുടെ ആസ്ഥാനം മലപ്പുറത്തേക്ക് കൊണ്ടുപോവാന്‍ നീക്കമുണ്ടെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നു സെക്രട്ടറി പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയുടെ നിയമത്തിന്റെ ക്ലോസ് 3(6) പ്രകാരം ആസ്ഥാനം തിരുവനന്തപുരത്താണ് എന്ന് എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആസ്ഥാനം തിരുവനന്തപുരത്ത് നിന്നു മാറ്റാന്‍ സാധിക്കില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ഉഷ ടൈറ്റസ് അധ്യക്ഷത വഹിച്ച നവംബര്‍ 24ലെ ബോര്‍ഡ് യോഗത്തില്‍ അലിഗഡ് സര്‍വകലാശാലയുടെ കാംപസിനു വേണ്ടി ഏറ്റെടുത്ത ഭൂമി ഉപയോഗശൂന്യമായി കിടക്കുന്നുവെന്ന് ബോര്‍ഡ് അംഗമായ ഇബ്രാഹിം ഹാജി ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന്, ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കുന്നതിന് സെക്രട്ടറി ഫയലില്‍ എഴുതിയതിനാല്‍ സെക്രട്ടേറിയറ്റില്‍ നിന്നു ജില്ലാ കലക്ടര്‍ക്ക് കത്തയച്ചിരുന്നു. തിരുവനന്തപുരത്ത് സാങ്കേതിക സര്‍വകലാശാലയുടെ ആസ്ഥാനത്തിനായി 100 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.ഇതിനിടെയാണ് വാസ്തവവിരുദ്ധമായ വാര്‍ത്ത തള്ളി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രസ്താവന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss