|    Jan 21 Sat, 2017 1:36 am
FLASH NEWS

എ ഡി രാജന്‍ അന്തരിച്ചു

Published : 30th September 2016 | Posted By: SMR

ആലുവ: തിരക്കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ആലുവ കുട്ടമശേരി ശാന്തിനഗര്‍ ദേവികൃപയില്‍ അഡ്വ. എ ഡി രാജന്‍ (84) അന്തരിച്ചു. സംസ്‌കാരം ഇന്നു രാവിലെ പത്തിന് യുസി കോളജിന് സമീപമുള്ള പൊതുശ്മശാനത്തില്‍ നടക്കും.
കെഎസ്‌യുവിന്റെ സ്ഥാപക നേതാവായിരുന്നു. ആലപ്പുഴ നഗരസഭാ പ്രതിപക്ഷനേതാവ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1958ല്‍ ഒരണ സമരത്തില്‍ പങ്കെടുത്ത് മട്ടാഞ്ചേരിയില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. സിനിമാ തിരക്കഥ, ഗാനരചന, നിര്‍മാണം എന്നിവയും നിര്‍വഹിച്ചു. നിരവധി നാടകങ്ങള്‍ക്കും കഥയെഴുതിയിട്ടുണ്ട്.
കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാവിഭാഗത്തില്‍ മലയാള ഭാഷാവിദഗ്ധനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1969ല്‍ കേരളകൗമുദിയില്‍ സബ് എഡിറ്ററായിരുന്ന രാജന്‍, വീക്ഷണം, മംഗളരാജ്യം വാരിക എന്നിവയിലും പത്രാധിപ സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആലപ്പുഴയിലെ പ്രമുഖ സ്വര്‍ണവ്യാപാരിയായിരുന്ന മോഹന്‍ ജ്വല്ലേഴ്‌സ് സ്ഥാപകന്‍ പരേതനായ അയ്യപ്പന്‍കുട്ടി ആചാരിയുടെ മകനാണ്. കറുകച്ചാല്‍ നെരിയാനിപൊയ്കയില്‍ ലീലയാണ് ഭാര്യ. മക്കള്‍: ഗീത, ലത, സുജാര, അജിത, നീന, രജിത, പ്രതീഷ് കുമാര്‍. മരുമക്കള്‍: പി ആര്‍ നാഥന്‍, കെ സി രാധാകൃഷ്ണന്‍, എം എന്‍ രാമകൃഷ്ണന്‍, ടി ആര്‍ ഗോപാലകൃഷ്ണന്‍, കെ മണി, എസ് സുന്ദര്‍രാജന്‍, ബിനു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക