|    May 24 Wed, 2017 3:37 pm
FLASH NEWS

എ ഗ്രൂപ്പ് നേതാക്കള്‍ സോണിയയെ കണ്ടു

Published : 9th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് വി എം സുധീരനെ മാറ്റാമെന്ന കണക്കുകൂട്ടല്‍ പാളിയതോടെ എ ഗ്രൂപ്പിന്റെ ആവശ്യങ്ങളും നിലപാടുകളും അറിയിക്കാന്‍ ഇന്നലെ രാവിലെ ബെന്നി ബഹ്‌നാന്‍, എം എം ഹസന്‍ എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വി എം സുധീരനും ചര്‍ച്ച നടത്തിയിരുന്നു.
കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുമായും രാഹുല്‍ ഇന്നലെ ചര്‍ച്ച നടത്തി. ടി എന്‍ പ്രതാപനും കൂടിക്കാഴ്ച നടത്തി. മഹിളാ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് പത്തംഗ വനിതകളുടെ സംഘമാണ് രാഹുലുമായി ചര്‍ച്ച നടത്തിയത്. ഹൈക്കമാന്‍ഡ് സുധീരന് പൂര്‍ണ അധികാരം നല്‍കുകയാണെന്ന സൂചന രാഹുല്‍ നല്‍കിയത് ഗ്രൂപ്പ് പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുമെന്ന് എ ഗ്രൂപ്പിന് ആശങ്കയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day