|    Jul 18 Wed, 2018 12:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

എ കെ ശശീന്ദ്രന്എതിരായ കേസ് :ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി

Published : 11th November 2017 | Posted By: fsq

 

മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ പരാതിയും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക ഹൈക്കോടതിയി ല്‍.  താനും മുന്‍ മന്ത്രിയും തമ്മില്‍ ക്രിമിനല്‍ക്കേസിന് ഇടയാക്കിയ പ്രശ്‌നങ്ങള്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്നും ഈ സാഹചര്യത്തില്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ താന്‍ നല്‍കിയ പരാതിയും തുടര്‍ നടപടികളും റദ്ദാക്കണമെന്നുമാണു ഹരജിയിലെ ആവശ്യം. ഹരജി പരിഗണിച്ച കോടതി, കേസ് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി. കെഎസ്ആര്‍ടിസിയുടെ ചുമതല ഉണ്ടായിരുന്ന മന്ത്രിയെ കണ്ട് വാര്‍ത്തയുടെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ചെന്നപ്പോഴും പിന്നീടും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയെന്നും ആഭാസകരമായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടിയാണു ഹരജിക്കാരി കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയിരുന്നത്. പരാതിയില്‍ ശശീന്ദ്രനെ പ്രതി ചേര്‍ത്തു കേസെടുക്കുകയും ചെയ്തിരുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss