|    Sep 23 Sun, 2018 3:44 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എ കെ ആന്റണി കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷന്‍

Published : 16th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി എ കെ ആന്റണിയെ നിയമിച്ചു. ജയറാം രമേശാണ് സമിതി കണ്‍വീനര്‍. പ്രകടന പത്രിക സമിതി അധ്യക്ഷനായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി ചിദംബരത്തെയും നിയമിച്ചു.
ആനന്ദ് ശര്‍മയാണ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍. പവന്‍ ഖേരയാണ് സമിതി കണ്‍വീനര്‍. പ്രകടന പത്രികാ സമിതി കണ്‍വീനറായി രാജീവ് ഗൗഡയെ നിയമിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ എഐസിസി ഗവേഷണ വിഭാഗത്തിലെ ജീവനക്കാരുടെ പേരുകളും ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ പാര്‍ട്ടിയുടെ ഗവേഷണ വിഭാഗം കമ്മിറ്റിയുടെ സംസ്ഥാന സെക്രട്ടറിയായി ഡോ. എം ഹരിപ്രിയയെ നിയമിച്ചു.
വിനു ജെ ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്, രാജേഷ് ചന്ദ്രദാസ്, ജിന്റോ ജോണ്‍, തോമസ് മാത്യു, രമേശ് സി വി എന്നിവരെ സംസ്ഥാന കോ-ഓഡിനേറ്റര്‍മാരായും നിയമിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss