|    Jul 16 Mon, 2018 10:38 am
Home   >  Kerala   >  

എ എന്‍ ശംസീര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കി

Published : 13th September 2017 | Posted By: shadina sdna


 മലപ്പുറം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും തലശ്ശേരി എംഎല്‍എയുമായ എ എന്‍ ശംസീറിനെതിരേ മലപ്പുറം എസ്പിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് എസ്പിക്ക് പരാതി നല്‍കിയത്. നടന്‍ ദിലീപ് പ്രതിയായി ഉള്‍പ്പെടുന്ന കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനെതിരേയാണ് കേസ്. ജുലൈ 23ന് മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വന്‍ഷനില്‍ പണം ലഭിച്ചാല്‍  കേസ് ഒത്തുതീര്‍പ്പാക്കാനും നടി തയ്യാറാവും എന്ന് എംഎല്‍എ ആക്ഷേപിച്ചതായും പരാതിയിലുണ്ട്. ഐപിസി 228 എ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എം എല്‍എയുടെ പ്രസംഗത്തിന്റെ വീഡിയോയുടെ സിഡിയും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss