|    Aug 19 Sat, 2017 7:18 am
FLASH NEWS
Home   >  Kerala   >  

എ എന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചാണകം തളിച്ചു

Published : 11th January 2017 | Posted By: G.A.G

chanakam

കോഴിക്കോട്: ബി.ജെ.പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ച വേദിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചാണകം തളിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം.
ചാണകവും ചൂലും ചെഗുവേരയുടെ ചിത്രവുമായി ചെഗുവേരയ്ക്ക് അഭിവാദ്യം വിളിച്ചുകൊണ്ട് എത്തിയ പ്രവര്‍ത്തകര്‍ വേദയില്‍ ചാണകവെള്ളം തളിക്കുകയായിരുന്നു. മഹാത്മാഗാന്ധിയുടെയും സ്വാമി വിവേകാനന്ദന്റെയും ചിത്രങ്ങള്‍ക്കൊപ്പം ചെഗുവേരയുടെ ചിത്രം വയ്ക്കുന്നത് ശരിയല്ലെന്നും യുവാക്കള്‍ക്കിടയില്‍ അരാജകത്വത്തിന്റെ വിത്ത് പാകുന്നതിന് മാത്രമേ ചെഗുവേരയുടെ ചിത്രം ഉപകരിക്കും എന്നും രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞതാണ് ഡിവൈഎഫ് ഐ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക