|    Oct 20 Fri, 2017 1:52 am

എസ് സുഹാസ് ജില്ലാ കലക്ടറായി ചുമതലയേറ്റു

Published : 22nd June 2017 | Posted By: fsq

 

കല്‍പ്പറ്റ: ജില്ലയുടെ മുപ്പതാമത് കലക്ടറായി എസ് സുഹാസ് ചുമതലയേറ്റു. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഫോര്‍ട്ട് കൊച്ചി സബ് കലക്ടറായിരുന്നു. തൊഴില്‍വകുപ്പില്‍ എംപ്ലോയ്‌മെന്റ് ഡയറക്ടര്‍, ഐടി ഡെപ്യൂട്ടി സെക്രട്ടറി, പ്ലാനിങ് ആന്റ് ഇക്കണോമിക് അഫയേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി, സിഡിഎംയു ഡയറക്ടര്‍, എന്‍സിആര്‍എംപി സ്റ്റേറ്റ് പ്രൊജക്റ്റ് മാനേജര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.  കര്‍ണാടക സ്വദേശിയാണ്. പിതാവ് സി കെ ശിവണ്ണ കര്‍ണാടക കേഡറിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്നു. മാതാവ്: ശുഭ. ഭാര്യ ഡോ. വൈഷ്ണവി. സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, എഡിഎം കെ എം രാജു, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ജില്ലാ കലക്ടറെ സ്വീകരിച്ചു. സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം കലക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈ നട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക