|    Dec 12 Wed, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

എസ് സതീഷ് പ്രസിഡന്റ്്, എ എ റഹീം സെക്രട്ടറി

Published : 15th November 2018 | Posted By: kasim kzm

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന 14 ാം സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. എസ് സതീഷ് പ്രസിഡന്റായും എ എ റഹീം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
എസ് കെ സജീഷാണ് ഖജാഞ്ചി. മനു സി പുളിക്കല്‍, കെ പ്രേംകുമാര്‍, കെ യു ജനീഷ് കുമാര്‍, ഗ്രീഷ്മ അജയ്‌ഘോഷ്, എം വിജിന്‍(വൈസ്. പ്രസിഡന്റ്), പി നിഖില്‍, കെ റഫീഖ്, പി ബി അനൂബ്, ചിന്താ ജെറോം, വി കെ സനോജ് (ജോ.സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. 25 അംഗങ്ങളാണ് സെക്രട്ടറിയേറ്റിലുള്ളത്. സംസ്ഥാന കമ്മറ്റിയില്‍ ആകെ 90 അംഗങ്ങളാണുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss