|    Jan 23 Tue, 2018 4:02 am
FLASH NEWS
Home   >  Sports  >  Cricket  >  

‘എസ് ശ്രീശാന്ത് ‘ ഇന്ത്യന്‍ ടീമിലെ വിവാദ നായകന്‍: നാള്‍വഴികള്‍ ഇങ്ങനെ

Published : 7th August 2017 | Posted By: ev sports

1, 2005ല്‍ ഇന്ത്യന്‍ ടീമില്‍ ശ്രീശാന്ത് ഇടം നേടി. ടീമിലെത്തിയ വര്‍ഷം തന്നെ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറോട് മോശമായി പെരുമാറിവാര്‍ത്തകളില്‍ ഇടം നേടി.
2, 2006ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയോട് മോശമായി പെരുമാറിയതിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ അടച്ചു. ഇതേ പരമ്പരയില്‍ ആന്ദ്ര നെയ്‌ലിനെ സിക്‌സര്‍ പറത്തിയ ശേഷം ശ്രീശാന്ത് കളിക്കളത്തില്‍ നൃത്തം ചെയ്തു. ഇതേ വര്‍ഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോണിനോട് മോശമായി പെരുമാറിയതിന് മാച്ച് ഫീയുടെ 50 ശതമനാനം പിഴ ലഭിച്ചു.
3,  2007 ല്‍ ആന്‍ഡ്രൂ സൈമണ്‍സിനോട് കൊമ്പുകോര്‍ത്ത് ശ്രീശാന്ത്. ആസ്‌ത്രേലിയന്‍ പരമ്പരയില്‍ സൈമണ്‍സിനെ കുരങ്ങനെന്ന് ആഗ്യം കാട്ടിയത് വിവാദം സൃഷ്ടിച്ചു. 2007ലെ ട്വന്റി ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മാത്യു ഹെയ്ഡനോടും ആഡം ഗില്‍ക്രിസ്റ്റിനോടും മോശമായി പെരുമാറി വീണ്ടും വിവാദങ്ങള്‍ സൃഷ്ടിച്ചു.
4, 2008ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി കളിക്കുന്ന ശ്രീശാന്തിന്റെ മുഖത്ത്  മുംബൈ ഇന്ത്യന്‍ താരമായിരുന്ന ഹര്‍ഭജന്‍ സിങ് അടിച്ചു.
5, 2013 മേയ് ഒന്‍പതിന്  മൊഹാലിയില്‍ കിങ്‌സ്് ഇലവന്‍ പഞ്ചാബിനെതിരായ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ച ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപണം
6, 2013 സെപ്തംബറില്‍ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.
7, 2015ല്‍ കുറ്റവാളിയല്ലെന്ന് കണ്ട് ശ്രീശാന്തിനെ കോടതി വെറുതെ വിട്ടു.
8, 2016 ആജീവനാന്ത വിലക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് ബിസിസിഐക്ക് കത്തയച്ചു. എന്നാല്‍ ഒത്തുകളി ബിസിസിഐ ശ്രീശാന്തിന്റെ ആവശ്യം അംഗീകരിച്ചില്ല.
9, 2017 നിയമപോരാട്ടത്തിലേക്ക് നീങ്ങിയ ശ്രീശാന്തിന് അനുകൂലമായി ഹൈക്കോടതി വിധി. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day