|    Feb 25 Sat, 2017 6:07 am
FLASH NEWS

എസ് വി ബൊകാരെ നാവിക അക്കാദമി കമാന്‍ഡന്റ്

Published : 21st October 2016 | Posted By: SMR

പയ്യന്നൂര്‍: ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി കമാന്‍ഡന്റായി വൈസ് അഡ്മിറല്‍ എസ് വി ബൊകാരെ ചുമതലയേറ്റു. അദ്ദേഹത്തെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. ഖഡക്‌വാസ്‌ല ദേശീയ പ്രതിരോധ അക്കാദമി, വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജ് എന്നിവിടങ്ങളില്‍ നിന്ന് നാവിക വിദ്യയില്‍ ബിരുദവും കാന്‍ബറ ആസ്‌ത്രേലിയന്‍ ഡിഫന്‍സ് കോളജില്‍ നിന്ന് ഡിഫന്‍സ് ആന്റ് സ്ട്രാറ്റജീസ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. നാവികസേനയിലെ സബ് മറൈന്‍ വിഭാഗത്തിലെ ഓഫിസറാണ് എസ് വി ബൊകാരെ. ഇന്ത്യന്‍ നാവിക അക്കാദമിയുടെ ഏഴാമത് കമാന്‍ഡന്റായാണ് അദ്ദേഹം ചുമതലയേറ്റത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക