|    Nov 25 Sat, 2017 7:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

എസ് പി വിടേണ്ടവര്‍ക്ക് ഒഴികഴിവ് പറയാതെ പോകാം: അഖിലേഷ്‌

Published : 8th August 2017 | Posted By: fsq

 

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി (എസ്പി) വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒഴികഴിവ് പറയാതെത്തന്നെ പോകാമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. എന്നാല്‍ മാത്രമേ, മോശം സമയങ്ങളില്‍ ആരെല്ലാം ഒപ്പമുണ്ടാവൂ എന്ന് മനസ്സിലാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയുടെ മൂന്നു നിയമനിര്‍മാണ കൗണ്‍സില്‍ അംഗങ്ങള്‍ ഈയടുത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എസ്പിയിലെ സാഹചര്യം മോശമായതിനാല്‍ ബുദ്ധിമുട്ടുള്ളതിനാലാണ് പാര്‍ട്ടി വിട്ടതെന്നാണ് കൂറുമാറിയവര്‍ പറഞ്ഞത്. പാര്‍ട്ടി വിടുന്നതിനു കുറച്ചുകൂടി നല്ല കാരണം കാണിക്കാമായിരുന്നുവെന്ന് അഖിലേഷ് പറഞ്ഞു.  പാര്‍ട്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഒട്ടേറെ സ്ത്രീകളും കര്‍ഷകരും യുവാക്കളും ഈയടുത്ത കാലത്തായി പാര്‍ട്ടിയിലേക്ക് വന്നിട്ടുണ്ടെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. രക്ഷാബന്ധന്‍ ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക